നാദാപുരം : കൂൾ ബാറുകൾ, ബേക്കറികൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, അതിഥിത്തൊഴിലാളി താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നാദാപുരം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാലിന്റെ നേതൃത്വത്തിൽ പരിശോധനനടത്തി. വൃത്തിഹീനമായതും ദിവസങ്ങളോളം പഴക്കംചെന്നതും ദുർഗന്ധംവമിക്കുന്ന മാംസവും പരിശോധനയിൽ പിടിച്ചെടുത്തു. To advertise here, സ്ഥാപനം താത്കാലികമായി അടപ്പിച്ചു. കക്കൂസ് മാലിന്യം പൊതുഓടയിലേക്ക് ഒഴുക്കിവിട്ട നാദാപുരം ടൗണിലെ അതിഥിത്തൊഴിലാളി താമസിക്കുന്ന കെട്ടിടം അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകി. കസ്തൂരി കുളത്ത് ശുചിത്വംപാലിക്കാത്ത കെട്ടിടം താത്കാലികമായി അടയ്ക്കാൻ നിർദേശംനൽകി. വിവിധ സ്ഥാപന പരിസരങ്ങളിലായി അലക്ഷ്യമായി മാലിന്യംനിക്ഷേപിച്ച സ്ഥാപനങ്ങൾക്ക് 90,000 രൂപ പിഴചുമത്തുകയും ചെയ്തു. ഭക്ഷ്യവിഷബാധയുൾപ്പെടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയത്. ശുചിത്വംപാലിക്കാതെയും പഴകിയ ഭക്ഷണങ്ങൾ വിൽപ്പന നടത്തുന്നതുമായ സ്ഥാപനങ്ങൾക്കെതിരേയും മാലിന്യ സംസ്കരണ സംവിധാനം ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേയും പരിശോധനതുടരുമെന്ന് സെക്രട്ടറി അറിയിച്ചു. നാദാപുരം താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ എ.ടി. മൊയ്തീൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സീന, ജീവനക്കാരായ ജോബിത്ത്, സിബി, കെ.കെ. ഷംനാദ്, കെ.ടി. ബിജു എന്നിവർ പങ്കെടുത്തു. Published: 14 May 2026, 03:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
