ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം To advertise here, ആയിരക്കണക്കിന് തൈകൾ നശിച്ചു മാവൂർ : ചൊവ്വാഴ്ച വൈകീട്ട് അതിശക്തമായ കാറ്റിലും മഴയിലും ചാത്തമംഗലം വെള്ളനൂരിലെ ഇടുവീട്ടിൽ കൃപ ഹൗസിൽ ചന്ദ്രന്റെ പോളി ഹൗസ് പൂർണമായും തകർന്നുവീണു. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഓണത്തിന് വിളവെടുക്കാൻവേണ്ടി മുളപ്പിച്ച ആയിരകണക്കിന് ചെണ്ടുമല്ലി തൈകളും പച്ചക്കറിത്തൈകളും പൂർണമായും നശിച്ചു. കൂടാതെ വിവിധയിനം ചെടികളും ഫലവൃക്ഷത്തൈകളും നശിച്ചു. 2019-ലെ പ്രളയത്തിൽ നാശനഷ്ടം ഉണ്ടായിരുന്നു. അന്ന് പോളിഹൗസിന്റെ ഷീറ്റുകളും തൈകളും നശിച്ചെങ്കിലും ഇത്തരം വലിയനാശനഷ്ടം സംഭവിച്ചില്ലെന്ന് ഇടുവീട്ടിൽ ചന്ദ്രൻ പറഞ്ഞു. 2013-ൽ എസ്.എച്ച്.എം. പദ്ധതിയിൽ ഉണ്ടാക്കിയതാണ് ഈ പോളി ഹൗസ്. മലബാറിലെ ഒട്ടുമിക്ക ജില്ലകളിലെ കൃഷിഭവനികളിലേക്കും പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നത് ഇദ്ദേഹത്തിന്റെ പോളി ഹൗസിൽനിന്നാണ്. Published: 14 May 2026, 03:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
