ശിക്ഷ കഴിഞ്ഞിറങ്ങിയശേഷം വീണ്ടും മോഷണം; നല്ലഭക്ഷണവും ചികിത്സയും, ജയിലിൽ പോകാനിഷ്ടമെന്ന് കുറ്റസമ്മതം

ശിക്ഷ കഴിഞ്ഞിറങ്ങിയശേഷം വീണ്ടും മോഷണം; നല്ലഭക്ഷണവും ചികിത്സയും, ജയിലിൽ പോകാനിഷ്ടമെന്ന് കുറ്റസമ്മതം

M
MathrubhumiSource Link
കോവളം: മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ വീണ്ടും മോഷണം നടത്തി പിടിയിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെ(46) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്. ജയിലിലേക്ക് തിരിച്ചുപോകാനുളള ആഗ്രഹത്തെ തുടർന്നാണ് വീണ്ടും മോഷണം നടത്തിയതെന്നാണ് ഇയാൾ പറയുന്നത്. To advertise here, 'ജയിലിൽ താമസവും നല്ല ഭക്ഷണവും ഒപ്പം മികച്ച ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളിൽ മോഷണം നടത്തിയത്'പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. വിഴിഞ്ഞം , കോവളം മേഖലയടക്കം 21 ലധികം വലതും ചെറുതുമായ മോഷണങ്ങളാണ് ദിലിപ് ഖാൻ നടത്തിയിട്ടുളളതെന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി കോവളം എസ്.എച്ച്.ഒ. ജെ.പി. അരുൺകുമാർ പറഞ്ഞു. ഹാർബർ റോഡിൽ ബിജുവിന്റെ ഉടമസസ്ഥയിലുളള സൂപ്പർമാർക്കറ്റിലെ മേശയിൽ സൂക്ഷിച്ചിരുന്ന 40000 രൂപയും കടയിൽ സൂക്ഷിച്ചിരുന്ന ഡി.വി.ആർ കുത്തിപ്പൊളിച്ച് 5000 രൂപ വിലയുളള മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് കോവളത്തെ ടർട്ടിൽ ഹോട്ടലിന് സമീപം ഷാനവാസിന്റെ കോഴിക്കടയിലെ മേശയിലുണ്ടായിരുന്ന 4000 രൂപ, 8000 രൂപ വിലയുളള മൊബൈൽ ഫോണും മോഷ്ടിച്ചു. രണ്ട് കടകളിലും മോഷണം നടത്തിയ പ്രതിയെ പോലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. എസ്.ഐ.മാരായ സാജു, നൗഷാദ്, സി.പി.ഒ,മാരായ സെൽവൻ, അഭിലാഷ്,രാജേഷ് ബാബു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. Content Highlights: Thief Steals Again Just to Return to Jail for Better Life Published: 23 Mar 2026, 09:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശിക്ഷ കഴിഞ്ഞിറങ്ങിയശേഷം വീണ്ടും മോഷണം; നല്ലഭക്ഷണവും ചികിത്സ… | Boolokam