തിരുവനന്തപുരം : ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിൽ ധനുതിരുവാതിര ഉത്സവം ആറാട്ടോടുകൂടി സമാപിച്ചു. ഭക്തർ തിരുവാതിര തൊഴുത് തിരുവാതിര സദ്യയുണ്ടു. To advertise here, ശനിയാഴ്ച രാവിലെ 5.30-ന് ആർദ്രദർശനത്തിനുശേഷമാണ് ആറാട്ടിന്റെ ചടങ്ങുകൾ ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രി 10.30-ന് പള്ളിവേട്ട നടന്നു. തുടർന്ന് ശ്രീകണ്ഠേശ്വരം ദേവനെ പുലർച്ചെയ്ക്കുള്ള പള്ളിക്കുറുപ്പ് ദർശനത്തിനായി നമസ്കാരമണ്ഡപത്തിൽ എഴുന്നള്ളിച്ചു. ക്ഷേത്രക്കുളത്തിലായിരുന്നു ആറാട്ട് നടന്നത്. തന്ത്രി വഞ്ചിയൂർ അത്തിയറമഠം നാരായണരു രാമരു കാർമികത്വം വഹിച്ചു. ആറാട്ടിനുശേഷം നടന്ന പുറത്തെഴുന്നള്ളത്തിൽ ഭക്തർ ക്ഷേത്രത്തിനു ചുറ്റുമുള്ള വീഥിയിലും ക്ഷേത്രമതിലകത്തും നിറപറ സമർപ്പിച്ച് വണങ്ങി. നഗരത്തിലെ മറ്റ് പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ധനുതിരുവാതിര ഉത്സവം നടന്നു. എല്ലായിടത്തും നിരവധി ഭക്തർ ദർശനത്തിനെത്തിയിരുന്നു. തിരുവാതിര വ്രതംനോറ്റ് പഞ്ചാക്ഷരീമന്ത്രം ജപിച്ചായിരുന്നു ഭക്തർ ക്ഷേത്രദർശനം നടത്തിയത്. Published: 04 Jan 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
