കൊല്ലം : ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കേരള ബ്രാഹ്മണസഭ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ശ്രീശങ്കര സന്ദേശയാത്രയ്ക്ക് കൊല്ലം നഗരത്തിൽ സ്വീകരണം നൽകി. ആലപ്പുഴനിന്ന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ എത്തിച്ചേർന്ന ആദിശങ്കര ഭഗവത്പാദരുടെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച രഥത്തെ ഘോഷയാത്രയായി കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്രം പ്രസിഡന്റ് എസ്. ശങ്കരസുബ്രഹ്മണ്യൻ പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ കാലടി സംസ്കൃത സർവകലാശാല പ്രൊഫസർ ഡോ. ജി. രാമമൂർത്തി പ്രഭാഷണം നടത്തി. To advertise here, കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ്, ദക്ഷിണമേഖലാ പ്രസിഡന്റ് മണി എസ്.തിരുവല്ല, ജനറൽ സെക്രട്ടറി എൻ.ആർ. പരമേശ്വരൻ, ജില്ലാ പ്രസിഡന്റ് എസ്. കൃഷ്ണമൂർത്തി, സെക്രട്ടറി ആർ. ശേഖർ, ക്ഷേത്രം സെക്രട്ടറി എൻ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉഡുപ്പി മാധ്വമണ്ഡൽ സെക്രട്ടറി ഗണേശൻ പോറ്റി, ഗൗഡ സാരസ്വത് ബ്രാഹ്മണസമാജ് സെക്രട്ടറി ആർ. രഘുനാഥ പൈ, തിരുമല ദേവസ്വം പ്രസിഡന്റ് സതീഷ് കമ്മത്ത്, ദൈവജ്ഞ ബ്രാഹ്മണസഭ പ്രസിഡന്റ് എ. മോഹൻരാജ്, ബ്രാഹ്മണസമാജം വൈസ് പ്രസിഡന്റ് എം.വി. സോമയാജി, സെക്രട്ടറി ആർ. വിഷ്ണു, അഖിലഭാരത ശ്രീമദ് ഭാഗവത സത്രസമിതി ഉപാധ്യക്ഷൻ എസ്. നാരായണസ്വാമി, ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി ചന്ദ്രശേഖരൻനായർ, ബാലാശ്രമം പ്രസിഡന്റ് ഡോ. വി. ശശിധരൻപിള്ള തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. സന്ദേശയാത്ര കൊല്ലത്തെ സ്വീകരണം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. Published: 22 Apr 2026, 02:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
