ഇരിട്ടി : തലശ്ശേരി അതിരൂപതയിൽ നടക്കുന്ന സമുദായ ശക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി അതിരൂപതയിൽ സേവനം ചെയ്യുന്ന വിവിധ സന്ന്യാസസമൂഹങ്ങളിലെ കന്യാസ്ത്രീകളുടെ ഇരിട്ടി റീജിയന്റെ സമ്മേളനം ഇരിട്ടി സെയ്ന്റ് ജോസഫ്സ് ദേവാലയത്തിൽ നടന്നു. അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെയും മലബാറിന്റെയും വളർച്ചയിൽ സമർപ്പിതരായ സിസ്റ്റേഴ്സിന്റെ സേവനം വിസ്മരിക്കാനാവില്ലെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. To advertise here, പ്രോട്ടോ സിൻചെല്ലുസ് മോൺ ആന്റണി മുതുകുന്നേൽ, ചാൻസലർ ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, തിരുഹൃദയ സന്യാസിനി സമൂഹം സെയ്ന്റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ ഡോ. ട്രീസാ പാലക്കൽ, തലശ്ശേരി പ്രോവിൻസ് വികാർ പ്രൊവിൻഷ്യൽ സി. ടെസ്സിൻ ആൻഡ്രൂസ് എന്നിവർ സംസാരിച്ചു. ഫാ. റോയ് കണ്ണംചിറ സി.എം.ഐ. ക്ലാസ് നയിച്ചു. സിസ്റ്റേഴ്സ് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. അതിരൂപതയിലെ അജപാലന പ്രവർത്തങ്ങൾ കൂടതൽ സജീവമാക്കാൻ സിസ്റ്റേഴ്സിന്റെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ചർച്ചകൾക്ക് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകി. Published: 10 May 2026, 04:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.