സിആർപിഎഫ് വാഹനത്തിൽ BJP പണംകൊണ്ടുവരുന്നു; മാൾഡ സംഭവം ആസൂത്രിതം, മുംബൈയിൽനിന്ന് ആളുകളെ എത്തിച്ചു- മമത

സിആർപിഎഫ് വാഹനത്തിൽ BJP പണംകൊണ്ടുവരുന്നു; മാൾഡ സംഭവം ആസൂത്രിതം, മുംബൈയിൽനിന്ന് ആളുകളെ എത്തിച്ചു- മമത

M
MathrubhumiSource Link
കൊൽക്കത്ത: ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മാൾഡയിൽ സംഘർഷമുണ്ടാക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്നും അക്രമപ്രവർത്തനത്തിന് പുറമേനിന്ന് ആളുകളെ കൊണ്ടുവന്നെന്നും അവർ ആരോപിച്ചു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സിആർപിഎഫ് വാഹനത്തിൽ ബിജെപി പണം കൊണ്ടുവന്നെന്നും മമത ആരോപിച്ചു. To advertise here, ബുധനാഴ്ച മാൾഡയിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും നടപ്പാക്കാൻ മുംബൈയിൽനിന്ന് ആളുകളെ കൊണ്ടുവന്നെന്നുമാണ് മമതയുടെ ആരോപണം. മാൾഡ സംഭവവുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാൻ എൻഐഎ (ദേശീയ അന്വേഷണ ഏജൻസി)യ്ക്ക് കഴിഞ്ഞില്ലെന്നും പശ്ചിമബംഗാൾ സിഐഡിയാണ് അവരെ അറസ്റ്റ് ചെയ്തതെന്നും മമത പറഞ്ഞു. ഹരിറാംപുരിലെ ഹസാരിപാർ ഗ്രൗണ്ടിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സിആർപിഎഫിന്റെ വാഹനങ്ങൾ ഉപയോഗിച്ച് ബിജെപി പണം കൊണ്ടുവരികയാണെന്ന ഗുരുതര ആരോപണവും അവർ ഉന്നയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 506 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഇതിൽ 483 പേരും ബംഗാളിൽനിന്നായിരുന്നു, മമത പറഞ്ഞു. Content Highlights: Allegations of BJP using CRPF vehicles to transport election cash., Claims that the Malda judicial officer incident was pre-planned., Assertion that outsiders from Mumbai were brought to instigate violence., Criticism of NIA performance in West Bengal compared to CID., Highlighting mass transfer of 483 officials in West Bengal for the 2026 elections. Published: 03 Apr 2026, 06:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിആർപിഎഫ് വാഹനത്തിൽ BJP പണംകൊണ്ടുവരുന്നു; മാൾഡ സംഭവം ആസൂത്ര… | Boolokam