മനാമ: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ വിദ്യാർത്ഥികൾക്ക് ഉജ്വല വിജയം. ഇത്തവണയും ഇന്ത്യൻ സ്കൂൾ അതിന്റെ ദീർഘകാല അക്കാദമിക മികവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചു. സ്കൂൾ 98.09 എന്ന മികച്ച ഓവറോൾ വിജയശതമാനം കൈവരിച്ചു. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിൽ സ്കൂൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 21 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡുകൾ നേടിയപ്പോൾ, 52 വിദ്യാർത്ഥികൾ പരീക്ഷയിൽ 90 ശതമാനമോ അതിൽ കൂടുതലോ കരസ്ഥമാക്കി. പരീക്ഷയിൽ 272 വിദ്യാർത്ഥികൾക്ക് 75% ഉം അതിൽ കൂടുതലും നേടാൻ കഴിഞ്ഞു. 514 വിദ്യാർത്ഥികൾക്ക് 60% ഉം അതിൽ കൂടുതലും മാർക്ക് ലഭിച്ചു. മികച്ച വിജയം നേടിയവരിൽ, ജിസെൽ ഷാരോൺ ഫെർണാണ്ടസ് 500 ൽ 486 മാർക്കുമായി 97.2 ശതമാനം നേടി സ്കൂൾ ടോപ്പറായി. പ്രണവി മണപുറവും അന്ന ബിനുവും 96.8 ശതമാനം വീതം (484/500) നേടി സ്കൂളിൽ രണ്ടാം സ്ഥാനം നേടി. 500 ൽ 484 മാർക്ക് നേടി സിമോൻ മാത്യു ജോളി 96.4 ശതമാനത്തോടെ മൂന്നാം സ്ഥാനം നേടി. To advertise here, സയൻസ് വിഭാഗത്തിൽ അന്ന ബിനു 96.8 ശതമാനത്തോടെ ഒന്നാമതെത്തി. സിമോൻ മാത്യു ജോളി 96.4 ശതമാനം നേടി രണ്ടാം സ്ഥാനവും ആൽവിൻ ജോർജ് സേവ്യർ 95.6 ശതമാനവും നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്സ് വിഭാഗത്തിൽ ജിസെൽ ഷാരോൺ ഫെർണാണ്ടസ് 97.2 ശതമാനം നേടി ഒന്നാം സ്ഥാനം നേടി. അദിതി സതീഷ് അയ്യർ 95.6 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, റെഹാൻ സേത്മിക കലുബോവിലയും ബാലാമണി അയിലൂർ യോഗേഷും 95.2 ശതമാനം നേടി മൂന്നാം സ്ഥാനം പങ്കിട്ടു. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ, പ്രണവി മണപുറം 96.8 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം നേടി. അംഗന ശ്രീജിത്ത് 95 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനവും ക്രിസ്റ്റഫർ ചാക്കോ പൂവേലിൽ 92.6 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു. Published: 14 May 2026, 01:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
