കണ്ണൂർ : മൂന്നാം പീടിക വിശുദ്ധ അന്തോണീസിന്റെ തീർഥാടന ദൈവാലയ വാർഷിക തിരുനാളിന് ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാ. ആൻസിൽ പീറ്റർ കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപതാ വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് മുഖ്യകാർമികത്വം വഹിച്ചു. ഫാ. ആൻസിൽ പീറ്റർ, ഫാ. അബിൻ രാജ് എന്നിവർ സഹകാർമികരായി. തുടർന്ന് നൊവേനയും നേർച്ചവിതരണവും ഉണ്ടായി. To advertise here, നവനാൾ ദിനങ്ങളിൽ ദിവസവും വൈകീട്ട് അഞ്ചിന് ജപമാല, ദിവ്യബലി, നൊവേന, നേർച്ച വിതരണം എന്നിവയുണ്ടാകും. താവം ഫൊറോന വികാരി ഫാ. ജോയി പൈനാടത്ത്, ഫാ. പ്രിൻസ് നെല്ലരിയത്ത്, ഫാ. ജോർജ് പൈനാടത്ത്, ഫാ. രാജൻ ഫൗസ്തോ, ഫാ. അരുൺ ഞാറക്കുളം, ഫാ. ഷോബി ജോർജ്, കണ്ണൂർ ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട് എന്നിവർ മുഖ്യകാർമികരായിരിക്കും. പ്രധാനതിരുനാൾ ദിനമായ 13-ന് വൈകീട്ട് 4.30-ന് ആഘോഷമായ സമൂഹബലിക്ക് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണവും ഉണ്ടായിരിക്കും. സമാപനദിവസമായ 20-ന് വൈകീട്ട് അഞ്ചിന് ജപമാലയും ലത്തീൻ ഭാഷയിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി മുഖ്യകാർമികനായിരിക്കും. തുടർന്ന് ഊട്ടുനേർച്ചയും ഉണ്ടായിരിക്കും. Published: 06 Jan 2026, 04:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
