ടെഹ്റാൻ: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസ് കടലിടുക്ക് പൂർണമായും ഇറാൻ സായുധസേനയുടെ നിയന്ത്രണത്തിലാണെന്നും അതുവഴി ആയുധങ്ങൾ മേഖലയിലെ യുഎസ് സൈനികതാവളങ്ങളിലേക്ക് കൊണ്ടുപോകാൻ അമേരിക്കയെ അനുവദിക്കില്ലെന്നുമാണ് മുന്നറിയിപ്പ്. ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മൊഹമ്മദ് അക്രാമിനിയയാണ് ഇക്കാര്യം പറഞ്ഞത്. ഇറാൻ സായുധസേനയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അബ്ദൊൽ റഹ്മാൻ മൗസവിയെ സംസ്കരിച്ചതിന്റെ നാൽപ്പതാംദിനച്ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ആഗ്രഹിക്കുന്ന ഏത് രാജ്യവും അത് ഇറാൻ സായുധസേനയുടെ മേൽനോട്ടത്തിൻ കീഴിൽ നടത്തണമെന്നും അങ്ങനെ ചെയ്യുന്നതിലൂടെ നാശനഷ്ടങ്ങളില്ലാത്ത യാത്ര സാധ്യമാകുമെന്നും അക്രാമിനിയ പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറൻ ഭാഗത്തിന്റെ നിയന്ത്രണം ഐആർജിസി നാവികസേനയുടെയും കിഴക്കുഭാഗം ഇറാൻ നാവികസേനയുടെയും നിയന്ത്രണത്തിലാണ്. ഇത്തരത്തിലുള്ള സംഘടിതമായ നിയന്ത്രണം പ്രദേശത്തിന് മേലുള്ള ഇറാന്റെ നിരീക്ഷണശേഷിയേയും പരമാധികാരത്തെയും ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈയടുത്തകാലത്തെ സംഘർഷങ്ങളിൽ ശത്രുക്കൾ ഉന്നമിട്ട- ഇറാന്റെ മിസൈൽ- ആണവശേഷികളെ തകർക്കൽ, രാജ്യത്തെ തകർക്കൽ, ഭരണകൂടത്തെ പുറത്താക്കൽ തുടങ്ങിയൊന്നും ലക്ഷ്യംകണ്ടില്ലെന്നും അക്രാമിനിയ അവകാശപ്പെട്ടു. ഇറാന്റെ ഇപ്പോഴത്തെ സൈനികനയം ആക്രമണോത്സുകമാണെന്നും ശത്രുക്കളിൽനിന്നുണ്ടാകുന്ന ഏത് തെറ്റിനും ഏറ്റവും ഗുരുതരമായ പ്രതികരണമാകും തിരിച്ചുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐആർജിസിയുടെ നാവികവിഭാഗത്തിലെ കൾച്ചറൽ ആൻഡ് സൈക്കോളജിക്കൽ ഓപ്പറേഷൻസ് ഡെപ്യൂട്ടി സയീദ് സിയാസൊരാനിയും യുഎസിനും പ്രസിഡന്റ് ട്രംപിനുമെതിരേ രംഗത്തെത്തിയിരുന്നു. അമേരിക്കയോ ട്രംപ് വ്യക്തിപരമായോ എന്തെങ്കിലും മണ്ടത്തരം ചെയ്യാൻ ആഗ്രഹിച്ചാൽ, പേർഷ്യൻ ഉൾക്കടൽ ഞങ്ങൾ അമേരിക്കൻ മറീനുകളുടെ ശ്മശാനമാക്കി മാറ്റുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. Content Highlights: Iran asserts full control over the Strait of Hormuz., US warned against transporting military equipment through the region., Iran's military policy shifts to a more aggressive stance., Threat of severe retaliation against US provocations. Published: 13 May 2026, 10:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
