ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു To advertise here, വാകത്താനം : മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ യൂണിഫോം ഊരി തോട്ടിലിറങ്ങിയത് വാകത്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രീതിഷ് പ്രസാദ്. കഴിഞ്ഞദിവസം വീട്ടിൽനിന്ന് കാണാതായ വാകത്താനം ചക്കിട്ടാംപറമ്പിൽ അമൽ വർഗീസിന്റെ മൃതദേഹമാണ് പ്രീതിഷ് കരയ്ക്കെടുത്തത്. 27-ന് പുലർച്ചെ വീട്ടിൽനിന്ന് കാണാതായ അമലിനെ മരിച്ചനിലയിൽ വെള്ളിയാഴ്ച വൈകീട്ട് വാകത്താനം പുളിച്ചാക്കൽ പാലത്തിന് താഴെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് വാകത്താനം പോലീസും അഗ്നിരക്ഷാസേനയും എത്തി. ആഴക്കൂടുതലുള്ള തോട്ടിൽനിന്ന് മൃതദേഹം കരയ്ക്കെത്തിക്കാൻ സ്കൂബാ ടീംതന്നെ വേണമെന്ന അഭിപ്രായം ഉയർന്നു. സമയം കൂടുതൽ വൈകിയാൽ ഇൻക്വസ്റ്റ് നടപടികളും വൈകുമായിരുന്നു. താമസിയാതെ, പ്രീതിഷ് തോട്ടിലൂടെ നീന്തിച്ചെന്ന് മൃതദേഹം കരയ്ക്കടുപ്പിച്ചു. സംഭവത്തിന്റെ വാർത്തയും വീഡിയോയും പ്രചരിച്ചതോടെ കോട്ടയം മള്ളൂശ്ശേരി സ്വദേശിയായ പ്രീതിഷിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഒട്ടേറെയാളുകൾ പ്രതീഷിന് അഭിനന്ദനവുമായി രംഗത്തുവന്നു. Published: 31 May 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
