സുൽത്താൻബത്തേരി : അധ്യയനവർഷം തുടങ്ങുന്നതിനു മുൻപ് മുന്നൊരുക്ക ശില്പശാലയുമായി ബത്തേരി നഗരസഭ. മുനിസിപ്പൽ എജുക്കേഷൻ കമ്മിറ്റി നടത്തിയ ശില്പശാല നഗരസഭാധ്യക്ഷ റസീന അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. To advertise here, 20-ന് മുൻപായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി സ്കൂളുകളിൽ വിപുലമായ ശുചീകരണം നടത്തും. അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളിയാകും. എല്ലാ ക്ലാസ് മുറികളിലും വെള്ള പെയിന്റ് അടിക്കാനും നിലവിലുള്ള അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനിച്ചു. സ്കൂൾ വളപ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും അടിയന്തരമായി നീക്കും. സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ അഞ്ച് വിവിധ വകുപ്പുകളുടെ യോഗം നഗരസഭ വിളിച്ചുചേർക്കും. ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.എം. സെബാസ്റ്റ്യൻ മാർഗനിർദേശ രൂപരേഖ അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഷെറീന അബ്ദുള്ള, വി.കെ. ഷിഫാനത്ത്, പി. സംഷാദ്, നഗരസഭാംഗങ്ങളായ രാധാ രവീന്ദ്രൻ, കെ. മൊയ്തു, എ.ഇ.ഒ. ജി. ഷിജിത, നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾനാസർ, ടി.കെ. ശ്രീജൻ, കെ.ബി. കുഞ്ഞലവി, റീത്താമ്മ ജോർജ് തുടങ്ങിയവർ സംസാരിച്ചു. Published: 14 May 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
