ആലപ്പുഴ: ഭർത്തൃപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യചെയ്ത കേസിൽ ഒളിവിൽക്കഴിഞ്ഞ ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ കറുകയിൽ തത്തംപള്ളി തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറാണ് (30) അറസ്റ്റിലായത്. ആലപ്പുഴ ഡിവൈ.എസ്.പി. ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. To advertise here, മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ വീട്ടിൽ ജയരാജിന്റെ മകൾ രേഷ്മയാണ് (24) ആത്മഹത്യചെയ്തത്. 2025 സെപ്റ്റംബർ 27 -ന് തത്തംപള്ളിയിലെ ഭർത്തൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രേഷ്മയുടെ പിതാവിനു ഭാഗികമായ കാഴ്ചയാണ്. മാതാവിനു തീരെ കാഴ്ചയില്ല. വിവാഹശേഷം സ്വർണത്തിന്റെപേരിലും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മകളാണെന്നുപറഞ്ഞും ഭർത്തൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ടായിരുന്നു. മകളുടെ മരണത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കാഴ്ചപരിമിതരായ മാതാപിതാക്കൾ കളക്ടറേറ്റിനു മുന്നിൽ നിരാഹാരസത്യാഗ്രഹം നടത്തിയിരുന്നു. അന്വേഷണത്തിന് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എം.ജെ. അരുൺ, എസ്.ഐ. വിജുലാൽ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പ്രവീൺ, പ്രമോദ് എന്നിവർ നേതൃത്വം നൽകി. Content Highlights: Arrest of Dipin Kumar in the 2026 dowry harassment case., The victim, Reshma, died by suicide in September 2025., The accused faced allegations of harassing the victim over gold and her parents' disability., The case gained public attention following protests by the victim's visually impaired parents. Published: 19 Apr 2026, 11:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.