കൂടലിലെ അപകടവളവിൽ വീണ്ടും വാഹനാപകടം To advertise here, കൂടൽ : പുനലൂർ-പത്തനംതിട്ട റോഡിൽ കൂടലിലെ അപകടവളവിൽ വീണ്ടും വാഹനാപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിവാനും സ്കൂട്ടറും കൂട്ടിയിടിച്ച് നഴ്സിന് ഗുരുതര പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരിയായ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ നഴ്സ് ശ്രീരാഗിക്കാണ് പരിക്കേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.10-നാണ് അപകടം നടന്നത്. ജോലികഴിഞ്ഞ് ശ്രീരാഗി വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. തീർഥാടകരുടെ വാഹനം ശബരിമലയിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞദിവസവും ഇതേസ്ഥലത്തുവെച്ച് കാറിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചിരുന്നു. കൊടുംവളവായ ഇവിടെ വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് കാണാൻ സാധിക്കുന്നത്. ഈ റൂട്ടിൽ ഏറ്റവും അധികം വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. Published: 06 Jan 2026, 01:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
