അങ്കമാലി : മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ ആഴകം ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ മൂക്കന്നൂർ സെയ്ന്റ് ജോർജ് സെഹിയോൻ പള്ളിയിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി വർഗീസ് അരീയ്ക്കൽ കോർഎപ്പിസ്കോപ്പ അധ്യക്ഷനായി. To advertise here, റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ അഞ്ചുസ്വർണ മെഡലുകൾ കരസ്ഥമാക്കിയ പൂതംകുറ്റി സെയ്ന്റ് മേരീസ് സൺഡേ സ്കൂൾ വിദ്യാർഥി അലൻ ബൈജുവിനെയും സൺഡേ സ്കൂൾ ഭദ്രാസന, അഖില മലങ്കര കലോത്സവങ്ങളിൽ മികവ് പ്രകടിപ്പിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. ആത്മദീപം മുഖ്യപത്രാധിപർ ഫാ. ഏലിയാസ് ഐപ്പ്, സൺഡേ സ്കൂൾ ഭദ്രാസന ഡയറക്ടർ പി.വി. ജേക്കബ്, സെക്രട്ടറി ടി.പി. വർഗീസ്, ഇൻസ്പെക്ടർ ടി.എം. വർഗീസ്, പഞ്ചായത്തംഗം ടി.വി. സുബ്രൻ, ഫാ. വിത്സൻ വർഗീസ്, ഫാ. പോൾ പാറയ്ക്ക, ഫാ. എ.കെ. തങ്കച്ചൻ, ഫാ. എൽദോ ചക്യാട്ടിൽ, ഫാ. വർഗീസ് അറയ്ക്കൽ, ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ, ഫാ. എമിൽ ഏലിയാസ്, ഫാ. മെജോ ജോർജ്, ഫാ. എബിൻ ഏലിയാസ്, ഫാ. എൽദോ ചെറിയാൻ, ഫാ. എൽദോ വർക്കി, കെ.വൈ. സ്കറിയാച്ചൻ, ടി.സി. ഏലിയാസ്, നെൽസൺ വർഗീസ്, സി.വി. പൗലോസ് എന്നിവർ പ്രസംഗിച്ചു.
