കൊല്ലം : കൊല്ലം ബീച്ചിലെ അപകടങ്ങൾ കുറയ്ക്കാനുള്ള ജിയോട്യൂബുകൾ സ്ഥാപിക്കൽ വൈകുന്നു. To advertise here, പദ്ധതിക്ക് സർക്കാരിൽനിന്ന് ഭരണാനുമതി ലഭിക്കാത്തതാണ് തടസ്സമാകുന്നത്. ബീച്ചിൽ അപകടങ്ങളേറുമ്പോഴും സുരക്ഷയൊരുക്കാൻ അധികൃതർ വേണ്ടത്ര താത്പര്യമെടുത്തിട്ടുമില്ല. പത്തുകോടിയുടെ പദ്ധതി പരിഗണനയിൽ :ബീച്ച് അപകടരഹിതമാക്കാൻ ചെന്നൈ ഐ.ഐ.ടി.യും തീരദേശവികസന കോർപ്പറേഷനും പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തീരത്തുനിന്ന് 200 മീറ്റർ മാറി, ബീച്ചിനു സമാന്തരമായി, കടലിലെ ആഴം കുറഞ്ഞ ഭാഗത്ത് മൂന്ന് ജിയോട്യൂബുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ രണ്ടുഭാഗത്തും പുലിമുട്ടുകളും നിർമിക്കും. പണി പൂർത്തിയാകുന്നതോടെ തിരകളുടെ ശക്തി കുറയും. അപകടങ്ങളും ഒഴിവാകും. ജിയോട്യൂബ് നിർമിക്കുന്ന ഭാഗത്ത്, ജല കായിക-വിനോദങ്ങൾക്ക് സൗകര്യമൊരുക്കാനും ആലോചനയുണ്ടായിരുന്നു. നാലുവർഷംമുൻപ് ഇതിനുള്ള നടപടികൾ ആരംഭിച്ചതാണ്. എന്നാൽ, സാങ്കേതികക്കുരുക്കിൽപ്പെട്ട് ഭരണാനുമതി വൈകിയത് പദ്ധതി നടപ്പാക്കലിനു തടസ്സമാകുകയായിരുന്നു. അപകടമൊഴിയും... ചെലവും കുറവ് :കൊല്ലം ബീച്ചിൽ അറുപതിലധികം പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. കടലേറ്റത്തിൽ, കര വൻതോതിൽ നഷ്ടപ്പെടുന്നതു തടയാനും തീരം പുനഃസൃഷ്ടിക്കാനും ജിയോട്യൂബുകൾ സഹായകരമാണ്. ദീർഘകാലം നിലനിൽക്കുന്ന വസ്തുക്കൾകൊണ്ട് നിർമിച്ച ട്യൂബിൽ മണൽ നിറച്ച് സ്ഥാപിക്കുന്നത് പരിസ്ഥിതിക്കും ഗുണകരമായിരുന്നു. കടൽഭിത്തി കെട്ടാനുള്ള വലിയ ചെലവ് ജിയോട്യൂബ് സ്ഥാപിക്കലിനില്ലെന്നതാണ് മറ്റൊരു മേന്മ. Published: 17 Jun 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
