മക്ക: ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിൽ പ്രവേശിക്കാൻ ശ്രമിച്ച് ഹജ്ജ് നിയമങ്ങൾ ലംഘിച്ചതിന് ഒരു സൗദി പൗരനെയും രണ്ട് യമൻ പൗരനെയും ഒരു ഈജിപ്ഷ്യൻ പൗരനെയും സൗദി ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. To advertise here, സുരക്ഷാ അധികാരികൾ അവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഹജ്ജ് നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്നും മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിവരം നൽകണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി സൗദി പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. ഹജ്ജ് അനുമതിയില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് ഭീമമായ പിഴയും തടവ് ശിക്ഷയും നൽകുമെന്ന് അധികൃതർ ഇടക്കിടെ ഓർമിപ്പിക്കുന്നുണ്ട്. പിടികൂടുന്ന വിദേശികൾക്ക് സൗദിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി നാടുകാരത്തുമെന്നും അധികൃതർ പറഞ്ഞു. Content Highlights: Four individuals arrested for Hajj permit violations in Makkah., Strict enforcement of Hajj regulations and guidelines for 2026 Published: 13 May 2026, 11:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
