ചെ ന്നൈയിലെ ആവഡിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 450 ഒഴിവുണ്ട്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. To advertise here, യോഗ്യത 2022-ലോ അതിനുശേഷമോ നേടിയതായിരിക്കണം. ബിരുദാനന്തര ബിരുദമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. ഒരുവർഷമാണ് പരിശീലനം. എൻജിനിയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്, നോൺ എൻജിനിയറിങ് ഗ്രാജേറ്റ് അപ്രന്റിസ്, ഡിപ്ലോമ അപ്രന്റിസ് എന്നിവയിലേക്കാണ് പ്രവേശനം. അപേക്ഷ: nats പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് nats.education.gov.in/boat-srp.php സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ 30. Content Highlights: 450 apprenticeship vacancies available at HVF Avadi, Open to engineering graduates and diploma holders, Eligibility restricted to those qualified in 2022 or later, Post-graduates are not eligible for this program, Application deadline is April 30, 2026, via NATS portal Published: 08 Apr 2026, 03:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.