ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ചൊവ്വാഴ്ചരാത്രി നടത്തിയ കൂടിക്കാഴ്ചയിൽ, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും കേരളത്തിലെ ജനവിധി അതിനാണെന്നുമുള്ള ശക്തമായ നിലപാടുയർത്തി മുതിർന്ന നേതാവ് വി.എം. സുധീരൻ. To advertise here, മുഖ്യമന്ത്രിയായി കെ.സി. വേണുഗോപാൽ എന്ന ഒറ്റപ്പേരിലെത്തിയപ്പോഴാണ് പ്രഖ്യാപനത്തിനുമുൻപ് മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്താൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. പ്രവർത്തകസമിതിയംഗം എ.കെ. ആന്റണിയുടെ നിർദേശത്തെത്തുടർന്നായിരുന്നു ഈ തീരുമാനം. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. സുധാകരൻ, എം.എം. ഹസ്സൻ എന്നിവർ വേണുഗോപാലിനായി നിലകൊണ്ടു. അതേസമയം സതീശന് അനുകൂലമായ ജനവികാരം മാനിക്കണമെന്ന് കെ. മുരളീധരൻ നിലപാടെടുത്തു. ഈ ഘട്ടത്തിൽ വേണുഗോപാലിന് മുൻതൂക്കം നൽകിയ ഹൈക്കമാൻഡ്, സുധീരനുമായി ചർച്ചനടത്തിയതോടെ വീണ്ടും ആശയക്കുഴപ്പത്തിലായി. ഇതോടെ രാഹുൽ ബുധനാഴ്ച ഖാർഗെയെ കാണുംമുൻപ് എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെ വീണ്ടും വിളിച്ചു. മുല്ലപ്പള്ളിയടക്കമുള്ളവർ ജനവികാരം മാനിക്കണമെന്ന നിലപാടെടുത്തെന്നാണ് അറിയുന്നത്. ഇതുപോലൊരു ജനവികാരം കാണുന്നത് ആദ്യം -സുധീരൻ ''ഒരുപാട് തിരഞ്ഞെടുപ്പുകളും മന്ത്രിസഭാ രൂപവത്കരണങ്ങളും കണ്ടിട്ടുള്ള താൻ ഇതുപോലൊരു ജനവികാരം ആദ്യമായാണ് കാണുന്നത്. വീട്ടമ്മമാർമുതൽ മുതിർന്നയാളുകൾവരെയുള്ളവർ സതീശനൊപ്പമാണ്. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അവരുടെ പ്രതിഷേധം കാണേണ്ടിവരും. സതീശന് അനുകൂലമായ ജനകീയ പ്രതികരണം ആസൂത്രിതമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല.'' എന്തിനാകും പരിഗണന? നിയമസഭാകക്ഷിയിലും എം.പി.മാരിലും നേതാക്കന്മാരിലുമുള്ള ഭൂരിപക്ഷമാണെങ്കിൽ കെ.സി. മുഖ്യമന്ത്രിയാകും. ജനവികാരമാണ് മുഖ്യമെങ്കിൽ സതീശനും. ഒത്തുതീർപ്പെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് സാധ്യതതെളിയും. സതീശനെ മുഖ്യമന്ത്രിയാക്കാൻ, കെ.സി. വേണ്ട എന്നാണെങ്കിൽ അത് നിയമസഭാകക്ഷിയെ ബോധ്യപ്പെടുത്തണം. അങ്ങനെയെങ്കിൽ നിയമസഭാ കക്ഷിയുടെ പിന്തുണ ചെന്നിത്തലയ്ക്കനുകൂലമാവുമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പ്രതീക്ഷിക്കുന്നു. കെ.സി. പിന്മാറിയാൽ അത് രമേശിനനുകൂലമായിരിക്കുമെന്ന് കെ.സി. പക്ഷത്തുള്ളവരും കരുതുന്നു. Content Highlights: V.M. Sudheeran strongly advocated for V.D. Satheesan as CM during talks with Rahul Gandhi., High Command faces a dilemma between K.C. Venugopal's organizational support and Satheesan's public popularity Published: 14 May 2026, 04:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
