കൊൽക്കത്ത: ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ അട്ടിമറി വിജയത്തിന് പിന്നിൽ ഇടതു വോട്ടുകളെന്ന് റിപ്പോർട്ട്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി നേടിയ ചരിത്രവിജയത്തിന് പിന്നിൽ ഇടതുപക്ഷ വോട്ടർമാരുടെ നിശബ്ദ പിന്തുണ നിർണ്ണായകമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 'ഇത്തവണ രാമന്, അടുത്ത തവണ ഇടതിന്' (Ebar Ram, Pore Bam) എന്ന തന്ത്രമാണ് ഇടതുപക്ഷ അനുഭാവികൾ ഈ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. To advertise here, തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ നിലവിൽ ശക്തമായ ബദൽ ബിജെപിയാണെന്ന് കണ്ടാണ് ഈ നീക്കം. ഭവാനിപൂർ മണ്ഡലത്തിൽ തൃണമൂൽ അധ്യക്ഷ മമത ബാനർജിയെ പരാജയപ്പെടുത്തിയ ശേഷം സംസാരിച്ച സുവേന്ദു അധികാരി, തനിക്ക് ലഭിച്ച വിജയത്തിൽ ഇടതുപക്ഷ വോട്ടർമാർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. സിപിഎമ്മിന് ലഭിച്ചിരുന്ന വോട്ടുകളിൽ വലിയൊരു ഭാഗം തനിക്ക് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബംഗാളിൽ അതിജീവനത്തിനായുള്ള നീക്കമാണ് ഇടത് പാർട്ടികൾ നടത്തുന്നത്. 2011 മുതൽ തൃണമൂൽ കോൺഗ്രസിൽനിന്ന് നേരിടുന്ന അക്രമങ്ങളിൽനിന്നും രാഷ്ട്രീയ വേട്ടയാടലുകളിൽനിന്നും രക്ഷനേടാനുള്ള ഒരു 'ലൈഫ് ഇൻഷുറൻസ് പോളിസി' എന്ന നിലയിലാണ് പല ഇടതുപക്ഷ പ്രവർത്തകരും ബിജെപിയെ കണ്ടത്. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സേനയുടെ വൻതോതിലുള്ള വിന്യാസം, തൃണമൂലിന്റെ ഭീഷണികളെ ഭയപ്പെടാതെ വോട്ട് ചെയ്യാൻ ജനങ്ങളെ സഹായിച്ചു. മമത സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ പല ഇടതു അനുഭാവികളും തങ്ങളുടെ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ മറന്ന് ബിജെപിക്ക് വോട്ട് ചെയ്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തിരുന്ന തങ്ങളുടെ പാർട്ടി ഓഫീസുകൾ പലയിടത്തും ഇടതുപക്ഷ പ്രവർത്തകർ തിരിച്ചുപിടിക്കുന്ന കാഴ്ചകളും പുറത്തുവരുന്നുണ്ട്. ബിജെപിയുടെ വിജയത്തോടെ തൃണമൂലിന്റെ ഭീഷണി ഒഴിയുമെന്നും ഭാവിയിൽ ഇടതുപക്ഷത്തിന് ശക്തമായി തിരിച്ചുവരാൻ സാധിക്കുമെന്നുമാണ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി ബംഗാളിൽ ഭരണം പിടിച്ചെടുത്തത്. ഇതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന മമത ബാനർജിയുടെ ഭരണത്തിനാണ് ബംഗാളിൽ അന്ത്യമായത്. മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ ആശംസകൾ നേർന്നു. Content Highlights: BJP secured 207 seats in the 294-member West Bengal assembly in 2026., Left-wing voters strategically backed BJP to oust the Trinamool Congress., The 'Ebar Ram, Pore Bam' strategy proved pivotal for opposition success., Suvendu Adhikari acknowledged the role of Left voters in his historic victory., The shift marks the end of Mamata Banerjee's 15-year tenure. Published: 10 May 2026, 01:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.