‘ഖജനാവ് കാലിയാണ്, സ്വകാര്യ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് ഗുണമാകും’ Last Updated: 19 June 2026, 10:14 PM IST കേരളത്തിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരിക എന്നതാണ് യുഡിഎഫിന്റെ നയമെന്നും അതിലൂടെ മാത്രമേ സംസ്ഥാനത്തിന് നിലനിൽപ്പുള്ളൂവെന്നുമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ ഖജനാവ് കാലിയായിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ സ്വകാര്യ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് കേരളത്തിന് ഗുണകരമാകുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ ഡോ.നിർമല പത്മനാഭൻ. അതേസമയം രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും പുരോഗതി സ്ത്രീകളിലൂടെയാണെന്നിരിക്കെ സ്ത്രീകൾക്കായി ഈ ബജറ്റിൽ പ്രത്യേകിച്ച് ഒന്നും നൽകുന്നില്ലെന്നും അത് നിരാശാജനകമാണെന്നും അവർ പറയുന്നു. To advertise here, Published: 19 Jun 2026, 10:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
