കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ ഉപജാപകസംഘത്തിന്റെ പിടിയിലായെന്നും ഏകാധിപതിയായി പെരുമാറുന്നുവെന്നും സി.പി.എം. ജില്ലാ കമ്മിറ്റിയിൽ വിമർശനം. തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റിയിൽ കഴിഞ്ഞ ദിവസങ്ങളിലും രൂക്ഷവിമർശനമുയർന്നിരുന്നു. To advertise here, സംസ്ഥാന സെക്രട്ടേറിയറ്റ് പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് പെൻഷൻകാരുടെ താവളമായി മാറിയെന്നും വിമർശനമുണ്ടായി. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സെക്രട്ടറിയാണ് എം.വി. ഗോവിന്ദനെന്നും വിമർശനമുയർന്നു. നിലവിലെ സ്ഥിതി തുടർന്നാൽ പാർട്ടി തകർന്നടിയും. എ.എൻ. ഷംസീറിനെ മത്സരിപ്പിക്കാതിരുന്നതും കെ.കെ. ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ചതും കണ്ണൂരിൽ പാർട്ടിയുടെ പരാജയത്തിനു കാരണമായി. ഭാര്യമാരെ മത്സരിപ്പിച്ചതിലൂടെ സംസ്ഥാന സെക്രട്ടറിക്കും ഒരു പൊളിറ്റ് ബ്യൂറോ അംഗത്തിനും കുടുംബാധിപത്യത്തെപ്പറ്റി സംസാരിക്കാൻ കഴിയാത്ത സ്ഥിതി വന്നു. കുന്നത്തൂരിലെ കനത്ത പരാജയം സി.പി.ഐ.യും എൽ.ഡി.എഫും ഇരന്നുവാങ്ങിയതാണെന്ന് അവിടെനിന്നുള്ള പ്രതിനിധി പറഞ്ഞു. ഇരവിപുരത്തെ തോൽവി പ്രത്യേകം പരിശോധിക്കണമെന്നും ആവശ്യമുയർന്നു. സാധാരണയിൽനിന്നു വ്യത്യസ്തമായി ഓരോ ജില്ലാ കമ്മിറ്റി അംഗത്തിനും 15 മുതൽ 20 മിനിറ്റ് വരെ സംസാരിക്കാൻ അവസരം നൽകി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ജില്ലാ കമ്മിറ്റിയിലും വെള്ളിയാഴ്ച ചേർന്ന സെക്രട്ടേറിയറ്റിലും പിണറായി വിജയനും ഗോവിന്ദനും എതിരേ രൂക്ഷ വിമർശനമാണുയർന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ എന്നിവർ നേതൃയോഗങ്ങളിൽ പങ്കെടുത്തു. Content Highlights: CPM Kollam committee criticizes Pinarayi Vijayan for dictatorial behavior., MV Govindan labeled as the party's least successful secretary., Internal dissatisfaction over candidate selection and family dominance., Demand for a thorough review of election defeats in Kunnathur and Eravipuram. Published: 18 May 2026, 08:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
