ചർച്ചകൾ അവസാനിച്ചു. അഭ്യൂഹങ്ങൾക്കും അനുമാനങ്ങൾക്കും ഒടുവിൽ കേരളത്തിന് പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ. 'പട നയിച്ചവൻ ഭരിക്കട്ടെ' എന്ന ജനവികാരത്തെ മുറുകെപ്പിടിച്ച് ടീം യു.ഡി.എഫിൽ നിന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നു. തകർന്ന ആത്മവിശ്വാസത്തിൽ നിന്ന് ഒരു മുന്നണിയെ കൈപിടിച്ച് വീണ്ടും പോരാട്ടത്തിന്റെ വഴിയിലേക്ക് നയിച്ച നേതാവിന് അഭിമാനിക്കാം, ഈ ജനപിന്തുണയിൽ. ഉത്തരവാദിത്തമാണ്. പ്രതിപക്ഷനേതാവിൽനിന്ന് മുഖ്യമന്ത്രിയിലേക്കെത്തുമ്പോൾ അതേ ജാഗ്രത കൈവിടില്ലെന്ന, ഭരണരംഗത്തും ഇതേ മികവല്ലാതെ മറ്റൊന്നും കേരളം പ്രതീക്ഷിക്കുന്നില്ലെന്ന വലിയ ഉത്തരവാദിത്തം. To advertise here, Content Highlights: vd satheesan elected as kerala cm Published: 14 May 2026, 12:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
