മൂവി ഡെസ്ക് Last Updated: 18 March 2026, 03:42 PM IST ‘പോക്കിരിരാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഖലീഫ. രണ്ടുഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. പൃഥ്വിരാജ്, മല്ലിക സുകുമാരൻ | ഫോട്ടോ: Facebook ഏ റെ നാളുകൾക്കുശേഷം മകൻ പൃഥ്വിരാജ് സുകുമാരനെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് മല്ലിക സുകുമാരൻ . കോഴിക്കോട്ടുവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് പൃഥ്വിരാജ് കോഴിക്കോട്ടെത്തിയത്. മറ്റൊരു ചിത്രത്തിന്റെ ഭാഗമാവാൻ കൊയിലാണ്ടിയിലേക്കാണ് മല്ലിക എത്തിയത്. ഇതിനിടയിലാണ് അമ്മയും മകനും തമ്മിൽ കണ്ടത്. To advertise here, "നമ്മുടെ വൈശാഖിന്റെ ‘ഖലീഫ’ കോഴിക്കോട്. അടുത്ത് കൊയിലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഭരത്, സുനിൽ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു.. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ എന്റെ പൃഥ്വി മോനേ കാണാൻ ഒരവസരം.… രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം.. അങ്ങനെ രണ്ടു ദിവസം ആമിർ അലിയുടെ കൂടെ. ഫോട്ടോ എടുത്തതിന്റെ കൂലിയാണ് എന്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി." ചിത്രങ്ങൾക്കൊപ്പം മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘പോക്കിരിരാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഖലീഫ. രണ്ടുഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലുണ്ട്. ആമിർ അലിയെന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലിയെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ജിനു എബ്രഹാമാണ് തിരക്കഥ. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം 2026 ഓണം റിലീസായാണ് ഖലീഫയുടെ ആദ്യ ഭാഗം എത്തുക. Content Highlights: Actress Mallika Sukumaran shared her joy of meeting her son Prithviraj Sukumaran during their respective shoots in Kozhikode, providing a fresh update on his upcoming big-budget action thriller 'Khalifa.' Published: 18 Mar 2026, 03:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.