ന ടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന്റെ പുതിയ റസ്റ്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. നടൻ ധർമജനായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ധർമജൻ മദ്യപിച്ചാണ് ചടങ്ങിനെത്തിയതെന്നും ഷർട്ടിന്റെ ബട്ടൺപോലും നേരെ ഇട്ടിട്ടില്ലെന്നുമായിരുന്നു വിമർശനം. To advertise here, ട്രോളുകളും പരിഹാസങ്ങളും അതിരുകടന്നതോടെ പ്രതികരമണവുമായി ബിബിൻ ജോർജ് രംഗത്തെത്തി. 'നിങ്ങളുടെ വർക്കിനെ ബഹുമാനിക്കുന്നു. പക്ഷേ ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്ന് ഒരു വീഡിയോയ്ക്ക് താഴെ ബിബിൻ കമന്റെ ചെയ്തു. ധർമജനെ ട്രോളുന്ന ഒരു വീഡിയോയ്ക്ക് താഴെയായിരുന്നു ബിബിന്റെ കമന്റ്. ധർമജന്റെ ശരീരഭാഷയും പെരുമാറ്റവുമാണ് ആളുകളിൽ സംശയമുണ്ടാക്കിയത്. ധർമജന് ബാലൻസ് നഷ്ടമാകുന്നതും ബിബിൻ പിടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് താഴെ ധർമജനെ പിന്തുണച്ചും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യാവസ്ഥ മനസിലാക്കണമെന്നും അദ്ദേഹം ചിലപ്പോൾ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടാകുമെന്നും ചിലർ കുറിച്ചു. Content Highlights: Bibin George defended actor Dharmajan after viral social media criticism., The controversy stemmed from a restaurant inauguration video., Critics alleged Dharmajan was intoxicated, which Bibin denied., Supporters argued that health issues or medication might have caused his behavior., Bibin emphasized respect for professional work and dismissed the false claims. Published: 05 Jun 2026, 10:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
