മസ്ക്കറ്റ്: മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പുനക്രമീകരണം അനിവാര്യമാണെന്ന് കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ.കെ.എൻ. കുറുപ്പ് മസ്കറ്റിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വയനാട് ജില്ലയിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുക, മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുകയടക്കം , മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക വികസന പദ്ധതികൾ നടപ്പാക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ആശയം To advertise here, പുതിയ കേരള സർക്കാർ രൂപീകരണത്തിന് മുമ്പായി മലബാറിന്റെ ആവശ്യങ്ങൾക്കായി സമ്മർദ്ദം ചെലുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രവാസി സംഘടപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് അദ്ദേഹം മസ്കറ്റിൽ എത്തിയത്. മലബാറിന്റെ വിദ്യാഭ്യാസ, തൊഴിൽ, വികസന മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുൻകാലങ്ങളിൽ പ്രവർത്തനം നടത്തിയിരുന്ന വ്യക്തിയാണ് ഡോ. കെ.കെ.എൻ. കുറുപ്പ്. വയനാട് ജില്ലയിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുക, അതിന്റെ കേന്ദ്രങ്ങൾ കാസർകോട് മഞ്ചേശ്വരത്തും ഇടുക്കിയിലും ആരംഭിക്കുക, മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുക, മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക വികസന പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ. ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ തിരുവനന്തപുരത്ത് അധികവും കാസർഗോഡ് വയനാട് പ്രദേശങ്ങളിൽ വളരെ കുറവുമാണ്. ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ടെന്ന് മലബാർ എഡ്യൂക്കേഷൻ മൂവേമെന്റിന്റെ ചെയർമാൻ കൂടിയായ കുറുപ്പ് പറയുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ 'തുളുനാട് ഡെവലപ്മെന്റ് ഫൗണ്ടേഷൻ' രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കാസർകോട് ജില്ലയിലെ തുളുനാടൻ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനായി നഴ്സിങ് യൂണിവേഴ്സിറ്റി സ്ഥാപിക്കണമെന്നതും അദ്ദേഹത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. കൊളോണിയൽ ഭരണമാണ് മലബാറിന്റെ പിന്നോക്കാവസ്ഥക്ക് പ്രധാന കാരണം. ഇതിന്റെ തുടർച്ചയാണ് പിന്നീടുണ്ടായത്. മലബാറിൽ ക്രിസ്ത്യൻ മിഷനറി മാരുടെ പ്രവർത്തനങ്ങൾ എത്താൻ വൈകിയെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായും തൃപ്പൂണിത്തുറയിലെ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ മുൻ ഡയറക്ടർ ജനറലുമായ ഡോ. കുറുപ്പ്, കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും, താൻ മുന്നോട്ടുവെച്ച ആശയങ്ങൾ ഐക്യജനാധിപത്യ മുന്നണി ഏറ്റെടുത്തതിനെ തുടർന്ന് മത്സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു.
