ജയ്പുർ: കൗമാരതാരം വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച. ഐപിഎല്ലിൽ മിന്നും ഫോമിൽ കളിക്കുന്ന താരം റെക്കോഡുകൾ തകർത്തുകൊണ്ടേയിരിക്കുകയാണ്. പ്രായം പതിനഞ്ച് തികഞ്ഞതോടെ ഇന്ത്യയുടെ സീനിയർ ടീമിലേക്കുൾപ്പെടെ താരത്തെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതിനിടെ വൈഭവിനെ കുറിച്ച് മുൻ ഇംഗ്ലീഷ് താരങ്ങൾ നടത്തിയ ഒരു പ്രവചനമാണ് ആരാധർക്കിടയിൽ ചർച്ചയാകുന്നത്. വൈഭവ് 21 വയസ്സ് ആകുമ്പോഴേക്കും ക്രിക്കറ്റ് മതിയാക്കാനുള്ള സാധ്യതയുണ്ടെന്ന് മുൻ താരം മൈക്കേൽ വോൺ ഉൾപ്പെടെയുള്ളവർ പറയുന്നു. To advertise here, ഒരു പോഡ്കാസ്റ്റിലാണ് മുൻ ഇംഗ്ലീഷ് താരങ്ങളായ മൈക്കേൽ വോൺ, ഫിൽ ടഫ്നൽ, അല്സറ്റർ കുക്ക്, ഡേവിഡ് ലോയിഡ് എന്നിവർ വൈഭവിന്റെ ബാറ്റിങ്ങിനെ കുറിച്ച് ചർച്ച ചെയ്തത്. ഐപിഎല്ലിലെ വൈഭവിന്റെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ടാണ് വോൺ ചർച്ചയ്ക്ക് തുടക്കമിട്ടത്. ക്രിസ് ഗെയ്ലാണ് ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ താരം, 30 പന്തുകളിൽ നിന്ന്. വൈഭവ് ഇതിനോടകം 35 പന്തിൽ നിന്ന് സെഞ്ചുറി നേടിക്കഴിഞ്ഞു. ഒരു ഐപിഎൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ ഇന്ത്യൻ ബാറ്റർ അഭിഷേക് ശർമയാണ്, 2024 ൽ 42 സിക്സർ നേടി. ഈ കുട്ടിക്ക് 37 ഉണ്ട്. - വോൺ പറഞ്ഞു. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച സിക്സ് ഹിറ്റർമാരിലൊരാളാണ് വൈഭവെന്ന് അലസ്റ്റർ കുക്കും പറഞ്ഞു. അവന് രണ്ട് വർഷത്തേക്കാണ് കരാറുള്ളതെന്നാണ് മനസിലാക്കുന്നത്. ഇനി ലേലത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞാലോ? കുക്ക് ചോദിച്ചു. അതേസമയം വൈഭവ് അടുത്തുതന്നെ ഇന്ത്യയുടെ സീനിയർ ടീമിലിടം നേടുമെന്ന് വോൺ കൂട്ടിച്ചേർത്തു. അയർലൻഡ് പര്യടനത്തിൽ ഉറപ്പായും വൈഭവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചയ്ക്കിടയിൽ ടഫ്നൽ തമാശരൂപേണ മറ്റൊരു നിരീക്ഷണവും നടത്തി. 21 വയസ്സാകുമ്പോഴേക്കും അവൻ മടുത്ത് കളി മതിയാക്കുമെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഇത് മറ്റുള്ളവരിൽ ചിരിപടർത്തി. അപ്പോഴേക്കും അവൻ മതിയായ പണം സമ്പാദിച്ചിട്ടുണ്ടാകുമെന്നും വിരമിച്ചേക്കാമെന്നും വോൺ കൂട്ടിച്ചേർത്തു. തമാശ രൂപേണയാണ് ഇത് പറഞ്ഞതെങ്കിലും ആരാധകർക്കിടയിൽ ഈ പ്രസ്താവന ചർച്ചയായി. Content Highlights: Vaibhav Suryavanshi's record-breaking IPL performance at age 15., Comparison to Chris Gayle's fastest century record., English cricket experts praise his power-hitting abilities., Humorous speculation about early retirement at age 21 due to financial success. Published: 09 May 2026, 03:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.