കൊൽക്കത്ത: താൻ ഇപ്പോഴും മമതയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജി. എൻഡിഎ സർക്കാരിനെ താഴെയിറക്കുക എന്നതാണ് പാർട്ടിയുടെ പ്രഥമപരിഗണനയെന്നും അദ്ദേഹം പറഞ്ഞതായി സിഎൻഎൻ- ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. കക്കോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ കൂറുമാറിയ വിമതർക്കെതിരേ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു. To advertise here, ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധിയിൽ ഭൂരിഭാഗം എംപിമാരും വിമത ചേരിയിലെത്തിയിരുന്നു. അഭിഷേക് ബാനർജിയോട് ഇടഞ്ഞ് കല്യാൺ ബാനർജിയും രംഗത്തെത്തിയിരുന്നു. ഇതോടെ വിമത ചേരിയിൽ കല്യാൺ ബാനർജിയും ഉണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. അഭിഷേകില്ലാതെ മമതയ്ക്ക് പാർട്ടി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്നാണെങ്കിൽ താൻ ഒപ്പമുണ്ടാകില്ല എന്നായിരുന്നു കല്യാൺ ബാനർജി നേരത്തെ പറഞ്ഞത്. ഇതിനിടെയാണ് തന്റെ നിലപാട് വ്യക്തമാക്കി അദ്ദേഹം ഇപ്പോൾ രംഗത്തെത്തുന്നത്. അഭിഷേക് ബാനർജിക്കെതിരേ നേരത്തെ രൂക്ഷഭാഷയിൽ ആയിരുന്നു കല്യാൺ ബാനർജി സംസാരിച്ചത്. എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ പഴയ നിലപാടിൽ മയം വരുത്തിയിട്ടുണ്ട്. അഭിമതിക്കാരൻ എന്നായിരുന്നു അഭിഷേകിനെ നേരത്തെ കല്യാൺ ബാനർജി വിശേഷിപ്പിച്ചത്. എന്നാൽ, 'അഭിഷേക് വളരുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അഭിഷേകുമായി കാര്യങ്ങൾ സംസാരിക്കുന്നതിന് കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇനി എൻഡിഎക്കെതിരേയാണ് ഞങ്ങളുടെ പോരാട്ടം' എന്നായിരുന്നു ഇപ്പോൾ കല്യാൺ ബാനജി പറഞ്ഞത്. കല്യാൺ ബാനർജിക്കെതിരേ താൻ സംസാരിക്കില്ലെന്ന് അഭിഷേക് ബാനർജി പറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ കല്യാൺ ബാനർജി തന്റെ പഴയ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. 'കല്യാൺ ബാനർജി തന്നെക്കാൾ മുതിർന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പറയാൻ അദ്ദേഹത്തിന് അവകാശമുണ്ട്. കുട്ടിക്കാലം തൊട്ടെ അദ്ദേഹം എന്നെ കാണുന്നുണ്ട്. അദ്ദേഹത്തിനെതിരേ ഞാൻ സംസാരിക്കില്ല'- എന്നായിരുന്നു അഭിഷേക് ബാനർജി പറഞ്ഞത്. Content Highlights: Kalyan Banerjee reaffirms loyalty to Mamata Banerjee, TMC's primary goal is defeating the NDA government, Kalyan Banerjee softens stance towards Abhishek Banerjee, Internal rift within TMC addressed to prioritize national opposition Published: 13 Jun 2026, 02:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
