മൂവി ഡെസ്ക് Last Updated: 17 March 2026, 10:53 AM IST സിനിമയുടെ പേരുമാറ്റം പെട്ടന്നാണല്ലോ എന്ന് ആരാധകർക്ക് തോന്നുമെങ്കിലും അതങ്ങനെയല്ലെന്ന് അപൂർവ ലാഖിയ പറഞ്ഞു. മാതൃഭൂമി എന്ന ചിത്രത്തിന്റെ പോസ്റ്റർ, സംവിധായകൻ അപൂർവ ലാഖിയ | ഫോട്ടോ: Instagram സ ൽമാൻ ഖാൻ പ്രധാന വേഷത്തിലെത്തുന്ന 'ബാറ്റിൽ ഓഫ് ഗാൽവൻ' എന്ന ചിത്രത്തിന്റെ പേര് മാതൃഭൂമി എന്ന് മാറ്റിയതിനെക്കുറിച്ച് വിശദീകരിച്ച് സംവിധായകൻ അപൂർവ ലാഖിയ. പേരുമാറ്റം ഒറ്റ രാത്രിയിൽ എടുത്ത തീരുമാനമല്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അപൂർവ ഇക്കാര്യം പറഞ്ഞത്. ചിത്രം ഏപ്രിൽ 17-ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. To advertise here, സിനിമയുടെ പേരുമാറ്റം പെട്ടന്നാണല്ലോ എന്ന് ആരാധകർക്ക് തോന്നുമെങ്കിലും അതങ്ങനെയല്ലെന്ന് അപൂർവ ലാഖിയ പറഞ്ഞു. ഏറെ ആലോചിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ബാറ്റിൽ ഓഫ് ഗാൽവൻ എന്നും മാതൃഭൂമി എന്നും രണ്ട് പേരുകൾ രജിസ്റ്റർ ചെയ്തിരുന്നു. സിനിമ നിർമിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും ഇതൊരു യുദ്ധത്തെക്കുറിച്ച് മാത്രമുള്ളതല്ലെന്ന തിരിച്ചറിവുണ്ടായി. യഥാർത്ഥത്തിൽ, ഇത് മാനവികത, സഹാനുഭൂതി, നമ്മുടെ സൈനികർ നടത്തുന്ന നിശ്ശബ്ദമായ പോരാട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ളതാണെന്നും അപൂർ ലാഖിയ പറഞ്ഞു. "മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' ഈ വികാരങ്ങളെയും ത്യാഗങ്ങളെയും കൂടുതൽ സത്യസന്ധമായി പകർത്തുന്നു. പോരാട്ടങ്ങൾക്കിടയിലും മനുഷ്യത്വം കാത്തുസൂക്ഷിക്കുന്നതിനാണ് സിനിമ പ്രാധാന്യം നൽകുന്നത്. സിനിമയിലെ 'മാതൃഭൂമി' എന്ന ഗാനത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണവും പേര് മാറ്റാൻ ഒരു പ്രധാന കാരണമായി." സംവിധായകൻ കൂട്ടിച്ചേർത്തു. 2020-ൽ ഗാൽവൻ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സൈനിക ഏറ്റുമുട്ടലുകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രാംഗദ സിംഗ്, അഭിലാഷ് ചൗധരി തുടങ്ങിയവരും ഈ സൽമാൻ ഖാൻ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. Content Highlights: Director Apoorva Lakhia clarified that renaming Salman Khan's film from 'Battle of Galwan' to 'Maatrubhumi' was a deliberate choice to highlight the humanity and silent sacrifices of soldiers rather than just the conflict. Published: 17 Mar 2026, 10:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.