മൂവി ഡെസ്ക് Last Updated: 17 March 2026, 07:37 AM IST കീഴ്ക്കോടതിവിധിയെ ചോദ്യംചെയ്ത് മീഡിയ വൺ ഗ്ലോബൽ എന്റർടെയ്ൻമെന്റ് ഡയറക്ടർ മുരളി മനോഹർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സുന്ദർ മോഹന്റെ അന്ത്യശാസനം. 'കൊച്ചടൈയാൻ' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: X ചെന്നൈ: രജനീകാന്ത് നായകനായ ‘കൊച്ചടൈയാൻ’ സിനിമയുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ ബാക്കിയുള്ള തുക ഏപ്രിൽ 20-നകം നൽകിയില്ലെങ്കിൽ നിർമാതാക്കളുടെ പ്രതിനിധി ആറുമാസം ജയിലിൽക്കിടക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പുനൽകി. To advertise here, ഈ കേസിൽ തടവുശിക്ഷവിധിച്ച കീഴ്ക്കോടതിവിധിയെ ചോദ്യംചെയ്ത് മീഡിയ വൺ ഗ്ലോബൽ എന്റർടെയ്ൻമെന്റ് ഡയറക്ടർ മുരളി മനോഹർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സുന്ദർ മോഹന്റെ അന്ത്യശാസനം. മോഷൻ കാപ്ചർ സാങ്കേതികവിദ്യയുപയോഗിച്ച് രജനീകാന്തിനെ നായകനാക്കി മകൾ സൗന്ദര്യാ രജനീകാന്ത് സംവിധാനംചെയ്ത ചിത്രമാണ് ‘കൊച്ചടൈയാൻ’. ഇതിന്റെ നിർമാതാക്കളായ മീഡിയ വൺ ഗ്ലോബൽ എന്റർടെയ്ൻമെന്റിന് ചെന്നൈയിലെ ആഡ് ബ്യൂറോ അഡ്വർട്ടൈസിങ് 10 കോടി രൂപ വായ്പനൽകിയിരുന്നു. ഇതിന്റെ തിരിച്ചടവിനായി ആഡ് ബ്യൂറോയ്ക്ക് അഞ്ചുകോടി രൂപയുടെ ചെക്ക് നൽകി. ബാങ്കിൽ പണമില്ലാത്തതുകാരണം ചെക്ക് മടങ്ങി. Content Highlights: The Madras High Court has issued a final warning to producer Murali Manohar to settle outstanding dues in the 'Kochadaiiyaan' check bounce case by April 20 or face six months of imprisonment. Published: 17 Mar 2026, 07:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.