സോ ഷ്യൽ മീഡിയയിലെ പല വീഡിയോകളും നമ്മുടെ കണ്ണ് നിറയ്ക്കാറുണ്ട്. ഇത്തരത്തിൽ പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. തങ്ങളുടെ ഏക സഹോദരിക്ക് സർപ്രൈസായി 50 ലക്ഷം രൂപ വിലമതിക്കുന്ന വീട് നിർമിച്ചു നൽകിയിരിക്കുകയാണ് രണ്ട് സഹോദരങ്ങൾ. അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം രണ്ട് സഹോദരങ്ങളെ കെട്ടിപ്പിടിച്ച് കരയുന്ന സഹോദരിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. To advertise here, അമർ ദേവ്ഗൺ, ദേവ് ദേവ്ഗൺ എന്നീ സഹോദരങ്ങളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'എന്റെ സഹോദരിക്ക് വേണ്ടി ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും അവളുടെ പാദങ്ങളിൽ കൊണ്ടുവെയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു'-എന്ന് അമർ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. 2007-ൽ അച്ഛന്റെ മരണശേഷം തളർന്നുപോയ കുടുംബത്തെ ചേർത്തുനിർത്തിയ സഹോദരി മൻപ്രീത് കൗർ ബിർദിയ്ക്കുള്ള സ്‌നേഹസമ്മാനാമയാണ് വീട് നൽകിയതെന്ന് സഹോദരങ്ങൾ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഈ സ്വപ്‌ന പദ്ധതിയുടെ പിന്നാലെയാണ് തങ്ങളെന്നും ഒരു വീട് എന്നതിലുപരി തങ്ങളുടെ സഹോദരി എപ്പോഴും സുരക്ഷിതയായി കുടുംബത്തോട് ചേർന്നിരിക്കണമെന്ന് ആഗ്രഹിച്ചാണ് ഈ സമ്മാനം നൽകിയതെന്നും അവർ വ്യക്തമാക്കി. മതപരമായ ചടങ്ങിനു ശേഷം നടന്ന കുടുംബയോഗത്തിനിടെയായിരുന്നു ഈ അപ്രതീക്ഷിത സമ്മാനം. ലുധിയാനയിലെ കോട്ട് മംഗൾ സിങ്ങിലുള്ള വീട്ടിലേക്ക് ആഘോഷത്തോടെയാണ് മൻപ്രീതിനെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയത്. സഹോദരന്മാർ മൻപ്രീതിന്റെ പേരുള്ള നെയിംപ്ലേറ്റ് മൂടിയിരുന്ന കടലാസ് നീക്കം ചെയ്‌തോടെ അവർക്ക് സന്തോഷക്കണ്ണീർ മറച്ചുവെയ്ക്കാനായില്ല. സഹോദരങ്ങളെ കെട്ടിപ്പിടിച്ച് അവർ സന്തോഷം പങ്കുവെച്ചു. മൻപ്രീതിന്റെ ജന്മദിനമായ ജൂൺ 13-ന് ആയിരിക്കും ഗൃഹപ്രവേശ ചടങ്ങ്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. ഇതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ വീഡിയോയെന്നും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെയെന്നും ഒരാൾ കുറിച്ചു. 'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വീഡിയോ ഞാൻ കണ്ടു' എന്നായിരുന്നു മറ്റൊരു കമന്റ്. Content Highlights: Brothers Amar and Dev Devgan gifted a Rs 50 lakh house to their sister Manpreet Kaur Birdi., The gesture honors her support following their father's passing in 2007., The house is located in the Kot Mangal Singh area of Ludhiana., Published: 14 May 2026, 10:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
