മലപ്പുറം: സ്ത്രീകളുടെ പ്രസവം സങ്കീർണമാക്കിയത് ആശുപത്രികളെന്ന വസ്തുതാവിരുദ്ധ പരാമർശം പ്രചരിപ്പിക്കുന്ന സംവിധായകൻ അഖിൽ മാരാരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്കു പരാതി നൽകി. To advertise here, നിലവിലത്തെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് മേൽ പൊതുസമൂഹത്തിന് തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ ശ്രമിച്ച അഖിൽ മാരാരുടെ പേരിൽ കേരള പൊതുജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉൾപ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് ഡോ. കെ. പ്രതിഭ ആവശ്യപ്പെട്ടു. ഇദ്ദേഹം കഴിഞ്ഞദിവസമാണ് പരസ്യപരാമർശം നടത്തിയത്. ഇത്തരം വസ്തുതാവിരുദ്ധ പരാമർശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാൻ കഴിയില്ല. സ്ത്രീകൾ സുരക്ഷിത പ്രസവങ്ങൾക്കും ഗർഭസ്ഥ കാലത്തെ പരിചരണങ്ങൾക്കും ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കണമെന്ന കേരള ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അട്ടിമറിക്കുന്നതാണ് ഈ പരാമർശമെന്നും പ്രതിഭ പരാതിയിൽ പറയുന്നു. Content Highlights: Dr. K. Prathibha filed a complaint with the Chief Secretary against director Akhil Marar., The complaint concerns false claims made by Marar regarding the safety of childbirth in hospitals., The health official argues the remarks undermine public trust in the state's healthcare system., Legal action is sought under the Kerala Public Health Act. Published: 23 Apr 2026, 07:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.