മല്ലപ്പള്ളി : അമ്പലങ്ങളും പള്ളികളും ഉൾപ്പെടുത്തി വില്ലേജ് ടൂറിസം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും കായിക പരിശീലനത്തിന് സർക്കാർ മേഖലയിൽ കൂടുതൽ കേന്ദ്രങ്ങൾ ഉണ്ടാകണമെന്നും നടൻ പ്രശാന്ത് അലക്സാണ്ടർ ആവശ്യപ്പെട്ടു. നവകേരളം സിറ്റിസൺ റെസ്പോൺസ് പരിപാടിയുടെ ഭാഗമായി വീട്ടിലെത്തിയ എത്തിയ കർമസേനാംഗങ്ങളോടാണ് പ്രശാന്ത് വികസനാശയങ്ങൾ പങ്കുവെച്ചത്. മണിമലയാർ പരിസ്ഥിതിക്ക് ദോഷംവരാതെ സംരക്ഷിക്കണം. മല്ലപ്പള്ളി-തുരുത്തിക്കാട് റോഡിൽ സുരക്ഷ ബോർഡുകളും ട്രാഫിക് ലൈറ്റുകളും സ്ഥാപിക്കണം. To advertise here, നടപ്പാതയിലെ കച്ചവടംവേണ്ടാ മല്ലപ്പള്ളി പരിയാരം സെയ്ന്റ് ആൻഡ്രൂസ് മാർത്തോമാ പള്ളിവികാരി റവ. സഞ്ജീവിനെയും മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സിഎസ്ഐ പള്ളി വികാരി റവ. ഷാജി എം. ജോൺസണെയും സന്നദ്ധ പ്രവർത്തകർ നേരിൽകണ്ട് അഭിപ്രായശേഖരണം നടത്തി. റോഡുകളിൽ തിരക്ക് കൂടുന്നതിനാൽ കാൽ നടയാത്രക്കാർക്ക് സുരക്ഷിതയാത്രചെയ്യാനാവുന്നില്ല. ഫുട്പാത്തിലെ അടക്കം പാത കൈയേറിയുള്ള കച്ചവടങ്ങൾ ഒഴിവാക്കണം. യുവാക്കളിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനുള്ള ക്രിയാത്മക നടപടി സർക്കാരിൽനിന്ന് ഉണ്ടാകണമെന്നും റവ. സഞ്ജീവ് നിർദേശിച്ചു. സ്വകാര്യ മേഖലയിൽ പ്രതിസന്ധിയിലായ ആശുപത്രികൾക്ക് സർക്കാർ സഹായം ഉണ്ടാകണമെന്ന് റവ. ഷാജി എം. ജോൺസൺ ആവശ്യപ്പെട്ടു. കർമസേനാ അംഗങ്ങളായ ടി.കെ. ഗിരീഷ്, എം.കെ. പാർവതി, ഫാക്കൽറ്റി അംഗങ്ങളായ കെ.എം. അബ്രഹാം, പി.എൻ. രാജൻ, കെ.ജെ. ചാക്കോ, രഞ്ജിനി സംഘത്തിലുണ്ടായിരുന്നു. Published: 05 Jan 2026, 12:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
