മൂവി ഡെസ്ക് Last Updated: 30 March 2026, 09:57 AM IST മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം വരും ദിവസങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് വിലയിരുത്തൽ. ധുരന്ധർ: ദ റിവഞ്ച് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X ബോ ക്സോഫീസിൽ കുതിപ്പ് തുടർന്ന് രൺവീർ സിങ്-ആദിത്യ ധർ ടീമിന്റെ ധുരന്ധർ: ദ റിവഞ്ച് . റിലീസ് ചെയ്ത് വെറും 11 ദിവസങ്ങൾക്കുള്ളിൽ ചിത്രം 1365 കോടി രൂപ കളക്ഷൻ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. ഒരു സ്പൈ ത്രില്ലറായി എത്തിയ ഈ ചിത്രം ആദ്യ വാരത്തിൽ തന്നെ 1000 കോടി കടന്നിരുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും ഇപ്പോൾ 'ധുരന്ധർ 2' സ്വന്തമാക്കി. To advertise here, കളക്ഷനിൽ ആദ്യഭാഗത്തിന്റെ റെക്കോർഡും ധുരന്ധർ 2 തകർത്തു. ധുരന്ധർ ആദ്യഭാഗം 1307 കോടിയാണ് ആകെ നേടിയ ആഗോള കളക്ഷൻ. ഈ സംഖ്യയാണ് 11 ദിവസംകൊണ്ട് രണ്ടാം ഭാഗം പഴങ്കഥയാക്കിയത്. നിലവിൽ 'ദംഗൽ' (2070 കോടി), 'ബാഹുബലി 2' (1788 കോടി), 'പുഷ്പ 2' (1724 കോടി) എന്നീ ചിത്രങ്ങൾക്ക് പിന്നിലായി നാലാം സ്ഥാനത്താണ് ധുരന്ധർ: ദ റിവഞ്ച് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിലും ചിത്രം വൻ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ത്യയിൽ മാത്രം 11 ദിവസത്തിനുള്ളിൽ 847 കോടി രൂപ നെറ്റ് കളക്ഷൻ (1012 കോടി ഗ്രോസ്) ചിത്രം നേടി. ഒരു ഹിന്ദി ചിത്രം ഇന്ത്യയിൽ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. ചിത്രത്തിന്റെ രണ്ടാം ഞായറാഴ്ച മാത്രം 68 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. ഇത് ഏതൊരു ഇന്ത്യൻ ചിത്രവും നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ഞായറാഴ്ച കളക്ഷനാണ്. വിദേശ വിപണികളിലും ചിത്രം തരംഗം സൃഷ്ടിക്കുകയാണ്. പ്രത്യേകിച്ച് വടക്കേ അമേരിക്കയിൽ. ഒമ്പത് വർഷം പഴക്കമുള്ള 'ബാഹുബലി 2'-ന്റെ റെക്കോർഡ് 'ധുരന്ധർ 2' തകർത്തു. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമായി ഇത് മാറി. അന്താരാഷ്ട്ര തലത്തിൽ ഏകദേശം 38 മില്യൺ ഡോളറാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. ഈ നേട്ടത്തിൽ 'ബാഹുബലി'യുടെ അണിയറപ്രവർത്തകർ ധുരന്ധർ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു. മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തിയ ചിത്രം വരും ദിവസങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് വിലയിരുത്തൽ. 'ധുരന്ധർ 2' 2000 കോടി രൂപ കടക്കുമെന്നാണ് സിനിമ മേഖലയിലെ വിദഗ്ധർ കണക്കുകൂട്ടുന്നത്. ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. Content Highlights: Dhurandhar 2 box office collection, Ranveer Singh, Aditya Dhar, Dhurandhar 2 Day 11 collection, Dhurandhar vs Baahubali 2, Indian movies 1000 crore club, R Madhavan, Sanjay Dutt, Dhurandhar 2 North America record, Highest grossing Indian movies 2026 Published: 30 Mar 2026, 09:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
