വാരാണസി : 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പൂർണശക്തിയോടെ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ കായികമത്സരങ്ങൾ രാജ്യത്ത് സംഘടിപ്പിക്കുന്നതിലൂടെ കൂടുതൽ കായികതാരങ്ങൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിൽ 72-ാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, യുവതാരങ്ങളെ ഒളിമ്പിക്സിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഖേലോ ഇന്ത്യ പോലുള്ള പദ്ധതികൾ കായികപ്രതിഭകളെ കണ്ടെത്താൻ സഹായിക്കുന്നുണ്ട്. കായികതാരങ്ങൾക്ക് മികച്ച അവസരങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു. Content Highlights: india to host 2036 olympics Published: 05 Jan 2026, 10:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
