തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 55 സിറ്റിങ് എം.എൽ.എ.മാരെ മത്സരിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചു. മട്ടന്നൂരിൽനിന്ന് കെ.കെ. ശൈലജ പേരാവൂരിലേക്കും വൈപ്പിനിൽനിന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലേക്കും മാറും. To advertise here, തൃക്കാക്കരയിൽ കോൺഗ്രസിലെ അതൃപ്തരെ തേടാനാണ് നീക്കം. മാത്യു ടി. തോമസിന്റെ നേതൃത്വത്തിലുള്ള ഐ.എസ്.ജെ.ഡി.യുടെ പക്കലുള്ള അങ്കമാലി സീറ്റ് ഏറ്റെടുത്ത് മുൻ എം.എൽ.എ. സാജു പോളിനെ രംഗത്തിറക്കും. പകരം എറണാകുളം നൽകും. മലപ്പുറം, എറണാകുളം ജില്ലകളിൽ ഏതാനും സീറ്റുകളിൽ തീരുമാനമാകാനുണ്ട്. പുതുപ്പള്ളിയിലും തീരുമാനമായിട്ടില്ല. പാലക്കാട്ട് യു.ഡി.എഫ്. സ്ഥാനാർഥി ആരെന്നുനോക്കി പൊതുസ്വതന്ത്രനെ രംഗത്തിറക്കാനാണ് ശ്രമം. തിരുവനന്തപുരം വി. ശിവൻകുട്ടി (നേമം), വി. ജോയ് (വർക്കല), ഒ.എസ്. അംബിക (ആറ്റിങ്ങൽ), ഡി.കെ. മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്), ജി. സ്റ്റീഫൻ (അരുവിക്കര), സി.കെ. ഹരീന്ദ്രൻ (പാറശ്ശാല), ഐ.ബി. സതീഷ് (കാട്ടാക്കട), കെ. ആൻസലൻ (നെയ്യാറ്റിൻകര). കൊല്ലം കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), എസ്. ജയമോഹൻ (കൊല്ലം), എം. നൗഷാദ് (ഇരവിപുരം), ഡോ. സുജിത് വിജയൻപിള്ള (ചവറ), എസ്.എൽ. സജികുമാർ (കുണ്ടറ) പത്തനംതിട്ട വീണാ ജോർജ് (ആറന്മുള), കെ.യു. ജെനീഷ് കുമാർ(കോന്നി) ഇടുക്കി എ. രാജ (ദേവികുളം), കെ.കെ. ജയചന്ദ്രൻ (ഉടുമ്പൻചോല). കോട്ടയം കെ. അനിൽ കുമാർ (കോട്ടയം), വി.എൻ. വാസവൻ (ഏറ്റുമാനൂർ) ആലപ്പുഴ ദലീമ (അരൂർ), പി.പി. ചിത്തരഞ്ജൻ (ആലപ്പുഴ), എച്ച്. സലാം (അമ്പലപ്പുഴ), എം.എസ്. അരുൺകുമാർ (മാവേലിക്കര), സജി ചെറിയാൻ (ചെങ്ങന്നൂർ), യു. പ്രതിഭ (കായംകുളം). എറണാകുളം പി. രാജീവ് (കളമശ്ശേരി), കെ.ജെ. മാക്സി (കൊച്ചി), കെ.എൻ. ഉണ്ണികൃഷ്ണൻ (തൃപ്പൂണിത്തുറ), എം.ബി. ഷൈനി (വൈപ്പിൻ), ആന്റണി ജോൺ (കോതമംഗലം), പി.വി. ശ്രീനിജൻ (കുന്നത്തുനാട്). തൃശ്ശൂർ എ.സി. മൊയ്തീൻ (കുന്നംകുളം), ആർ. ബിന്ദു (ഇരിങ്ങാലക്കുട), കെ.കെ. രാമചന്ദ്രൻ (പുതുക്കാട്), സേവ്യർ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി), യു.ആർ. പ്രദീപ് (ചേലക്കര) എൻ.കെ. അക്ബർ(ഗുരുവായൂർ), സി. രവീന്ദ്രനാഥ് (മണലൂർ). പാലക്കാട് എം.ബി. രാജേഷ് (തൃത്താല), പി. മമ്മിക്കുട്ടി (ഷൊർണൂർ), കെ. പ്രേംകുമാർ (ഒറ്റപ്പാലം), കെ. ശാന്തകുമാരി (കോങ്ങാട്), എ. പ്രഭാകരൻ (മലമ്പുഴ), പി.പി. സുമോദ് (തരൂർ), കെ. പ്രേമൻ (നെന്മാറ), ടി.എം. ശശി (ആലത്തൂർ). കോഴിക്കോട് ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര) പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), കെ. ദാസൻ (കൊയിലാണ്ടി), തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്), കെ.പി. കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി), ലിന്റോ ജോസഫ് (തിരുവമ്പാടി), കെ.എം. സച്ചിൻ ദേവ് (ബാലുശ്ശേരി) മലപ്പുറം വി. അബ്ദുറഹിമാൻ (താനൂർ), കെ.ടി. ജലീൽ (തവനൂർ), എം.കെ. സക്കീർ (പൊന്നാനി), യു. ഷറഫലി (നിലമ്പൂർ), കെ. സബാഹ് (വേങ്ങര). വയനാട് ഒ.ആർ. കേളു (മാനന്തവാടി), എം.എസ്. വിശ്വനാഥൻ(ബത്തേരി) കണ്ണൂർ പിണറായി വിജയൻ (ധർമടം), കെ.കെ. ശൈലജ (പേരാവൂർ), വി.കെ. സനോജ് (മട്ടന്നൂർ), ടി.ഐ. മധുസൂദനൻ (പയ്യന്നൂർ), എം. വിജിൻ (കല്യാശ്ശേരി), കെ.വി. സുമേഷ് (അഴീക്കോട്), പി.കെ. ശ്യാമള (തളിപ്പറമ്പ്), കാരായി രാജൻ (തലശ്ശേരി). കാസർകോട് സി.എച്ച്. കുഞ്ഞമ്പു (ഉദുമ), വി.പി.പി. മുസ്തഫ (തൃക്കരിപ്പൂർ)

55 CPM എംഎൽഎമാർ മത്സരിക്കും; പാലക്കാട്ട് പൊതുസ്വതന്ത്രൻ,തൃക്കാക്കരയിൽ കോൺഗ്രസിലെ അതൃപ്തർക്ക് സാധ്യത
M
MathrubhumiSource Link
about 2 months ago