ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഗുരുതര ആരോപണവുമായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലരിജാനി. അമേരിക്കയിൽ 2001-ൽ നടന്ന 9/11-ന് സമാനമായ വലിയൊരു ഭീകരാക്രമണത്തിനും അതിന്റെ പഴി ഇറാനുമേൽ ചുമത്താനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചന നടക്കുന്നതായി അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിൽ ആരോപിച്ചു. To advertise here, എപ്‌സ്റ്റൈൻ ശൃംഖലയിലെ അവശേഷിക്കുന്ന അംഗങ്ങൾ 9/11-ന് സമാനമായ ഒരു സംഭവത്തിനും അതിന്റെ പഴി ഇറാനുമേൽ ചുമത്താനും ഗൂഢാലോചന നടത്തിയെന്നു ഞാൻ കേട്ടു. ഇത്തരം ഭീകരപദ്ധതികൾക്ക് അടിസ്ഥാനപരമായി ഇറാൻ എതിരാണ്. അമേരിക്കൻ ജനതയോട് യുദ്ധത്തിനുമില്ല, അലി ലരിജാനി എക്‌സ് കുറിപ്പിൽ പറഞ്ഞു. ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനികകേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിട്ടു. യുദ്ധത്തിൽ ഇതിനകം രണ്ടായിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും അതിൽ ഭൂരിഭാഗം പേരും ഇറാനിൽ നിന്നുള്ളവരാണെന്നുമാണ് വിവരം. അതേസമയം, യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇറാനിലെ പതിനയ്യായിരത്തിലധികം കേന്ദ്രങ്ങൾ യുഎസ്-ഇസ്രയേൽ സേനകൾ തകർത്തുവെന്നാണ് പെന്റഗൺ അവകാശപ്പെടുന്നത്. 2001 സെപ്റ്റംബർ പതിനൊന്നിനാണ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ മായാത്ത മുറിപ്പാടായ ഭീകരാക്രമണം നടന്നത്. മൂവായിരത്തോളം പേർക്കായിരുന്നു അന്ന് ജീവൻ നഷ്ടമായത്. ഭീകരസംഘടനയായ അൽ ഖ്വായ്ദയുടെ പ്രവർത്തകർ നാല് യാത്രാവിമാനങ്ങൾ തട്ടിയെടുക്കുകയും രണ്ടെണ്ണം വേൾഡ് ട്രേഡ് സെന്ററിന്റെ രണ്ട് കെട്ടിടങ്ങളിലായി ഇടിച്ചിറക്കുകയായിരുന്നു. 17 മിനിറ്റിന്റെ ഇടവേളയിലായിരുന്നു ഇത്. മറ്റൊരു വിമാനം വാഷിങ്ടൺ ഡിസിയ്ക്ക് സമീപത്തെ പെന്റഗൺ ആസ്ഥാനത്തും ഇടിപ്പിച്ചു. യാത്രക്കാർ ഭീകരവാദികളെ കീഴ്‌പ്പെടുത്താനും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ശ്രമിക്കുന്നതിനിടെ നാലാമത്തെ വിമാനം പെൻസിൽവാനിയയിൽ തകർന്നുവീഴുകയുമായിരുന്നു. Content Highlights: Ali Larijani alleges a conspiracy to stage a 9/11-style attack to frame Iran., Iran denies involvement in terrorism and claims it does not seek war with the US., Ongoing US-Israel-Iran conflict has resulted in significant casualties., Pentagon claims destruction of over 15,000 Iranian targets. Published: 15 Mar 2026, 08:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

9/11 പോലൊരു ഭീകരാക്രമണത്തിന്റെ പഴി ഞങ്ങൾക്കുമേൽ ചുമത്താനും എപ്‌സ്റ്റൈൻ ശൃംഖലക്കാരുടെ ഗൂഢാലോചന-ഇറാൻ
M
MathrubhumiSource Link
about 2 months ago