Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഡി ബ്രൂയ്ണയും സംഘവും റെഡി; 2026 ലോകകപ്പിനുള്ള ബെൽജിയം സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഡി ബ്രൂയ്ണയും സംഘവും റെഡി; 2026 ലോകകപ്പിനുള്ള ബെൽജിയം സ്‌ക്വാഡ് പ്രഖ്യാപിച്ചു

M
MediaOneSource Link
about 1 hour ago

ബ്രസ്സൽസ്: 2026 ഫിഫ ലോകകപ്പിനുള്ള ബെൽജിയത്തിന്റെ 26 അംഗ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ഡൊമെനിക്കോ ടെഡെസ്കോയ്ക്ക് ശേഷം ടീമിന്റെ ചുമതലയേറ്റ ഫ്രഞ്ചുകാരൻ റൂഡി ഗാർഷ്യയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ബെൽജിയത്തിന്റെ 'സുവർണ്ണ തലമുറയിലെ' പ്രമുഖരായ തിബോ കോർട്ടുവ, കെവിൻ ഡി ബ്രൂയ്‌ണ, റൊമേലു ലുക്കാക്കു, ആക്സൽ വിറ്റ്സൽ എന്നിവരും ടീമിലിടം പിടിച്ചിട്ടുണ്ട്.

ഗ്രൂപ്പ് ജിയിൽ ഇറാൻ, ഈജിപ്റ്റ്, ന്യൂസിലൻഡ് ടീമുകളാണ് ബെൽജിയത്തിനൊപ്പം ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുന്നത്. ഇന്ത്യൻ സമയക്രമം അനുസരിച്ച് ജൂൺ 16ന് ഈജിപ്റ്റിനെതിരെയാണ് ബെൽജിയത്തിന്റെ ആദ്യ മത്സരം. തുടര്‍ന്ന് ജൂൺ 22ന് ഇറാനെയും ജൂൺ 26ന് ന്യൂസിലൻഡിനെയും ബെൽജിയം നേരിടും. ജൂൺ 12നാണ് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം.

2022 ഖത്തർ ലോകകപ്പിൽ ഗ്രൂപ് ഘട്ടത്തിൽ തന്നെ ബെൽജിയം പുറത്തായിരുന്നു. അതിനെ മെച്ചപ്പെടുത്തതനായിരിക്കും ഇത്തവണ ശ്രമിക്കുക. 2018 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയതാണ് അവരുടെ ഇതുവരെയുള്ള മികച്ച പ്രകടനം.

ബെൽജിയം ടീം അംഗങ്ങൾ

ഗോൾകീപ്പർമാർ: തിബോ കോർട്ടുവ, സെനെ ലാമൻസ്, മൈക്ക് പെൻഡേഴ്സ്

പ്രതിരോധനിരക്കാർ: തിമോത്തി കാസ്റ്റഗ്നെ, സെനോ ഡെബാസ്റ്റ്, മാക്സിം ഡി കുയ്പ്പർ, കോണി ഡി വിന്റർ, ബ്രാൻഡൻ മിഷേലെ, തോമസ് മുനിയർ, നഥാൻ എൻഗോയ്, ജോക്വിൻ സെയ്സ്, ആർതർ തിയേറ്റ്

മധ്യനിരക്കാർ: കെവിൻ ഡി ബ്രൂയ്‌നെ, അമദൗ ഒനാന, നിക്കോളാസ് റാസ്കിൻ, യൂറി ടീലേമൻസ്, ഹാൻസ് വനാകെൻ, ആക്സൽ വിറ്റ്സെൽ,

മുന്നേറ്റനിരക്കാർ: ചാൾസ് ഡി കെറ്റെലേരേ, ജെറേമി ഡോകു, മത്തിയാസ് ഫെർണാണ്ടസ് പാർഡോ, റൊമേലു ലുക്കാക്കു, ഡോഡി ലുകെബാകിയോ, ഡീഗോ മൊറേയ്റ, അലക്സിസ് സാലെമാക്കേഴ്‌സ്, ലിയാൻഡ്രോ ട്രൊസാർഡ്

പൂർണ്ണ വാർത്ത വായിക്കുക