കേരളം ഇന്ന് ഒരു വിരോധാഭാസത്തിന്റെ നടുവിലാണ് നിൽക്കുന്നത്. ഒരു ഭാഗത്ത് ഉയർന്ന മനുഷ്യ വികസന സൂചികകളും മികച്ച സാമൂഹിക ക്ഷേമ മാതൃകയും അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന സംസ്ഥാനമെന്ന വിശേഷണം. മറുവശത്ത് സ്വന്തം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതവും അവകാശങ്ങളും ഇന്നും അദൃശ്യമായി തുടരുന്നു. വർഷങ്ങളായി “അതിഥി തൊഴിലാളികൾ” എന്ന സ്നേഹപൂർവമായ വിശേഷണം നൽകി വരവേറ്റ ഇവർ ഇന്ന് നിശബ്ദമായി കേരളം വിട്ടുപോകാൻ തുടങ്ങിയിരിക്കുന്നു. ഈ പലായനം വെറും തൊഴിലാളികളുടെ കുടിയേറ്റമാറ്റമല്ല; കേരളത്തിന്റെ ഭാവി സമ്പദ്വ്യവസ്ഥയ്ക്ക് […]
