ചെന്നൈ സൂപ്പർ കിങ്‌സിനെ സംബന്ധിച്ചിടത്തോളം ഐ.പി.എൽ 2026 സീസൺ വലിയൊരു നിരാശയായിരുന്നു. ലീഗ് ഘട്ടത്തിന്റെ അവസാന മത്സരങ്ങളിൽ തുടർച്ചയായി തോറ്റ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായതോടെ, ടീമിൽ വലിയൊരു അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മുൻ ചെന്നൈ താരം എസ്. ബദ്രിനാഥ്, ഗെയ്‌ക്‌വാദിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി സഞ്ജു സാംസണെ പുതിയ നായകനാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. ചെന്നൈ ടീമിന്റെ ക്യാപ്റ്റൻസി റുതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിംഗിനെ ബാധിക്കുന്നുണ്ടെന്നും, അദ്ദേഹം ഒരു മികച്ച ബാറ്റർ ആണെങ്കിലും ക്യാപ്റ്റൻ എന്ന […]
