ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകൾ പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത 19 കാരൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ ആകാശ് ചൗധരിയാണ് പിടിയിലായത്. ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാജ നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകൾ പ്രചരിപ്പിക്കുകയായിരുന്നു. യുഎസ് ആസ്ഥാനമായുള്ള വിപിഎൻ ഉപയോഗിച്ച് ആക്സസ് ചെയ്ത ടെലിഗ്രാം വഴിയാണ് ഇയാൾ വ്യാജ ചോദ്യപേപ്പറുകൾ പ്രചരിപ്പിച്ചത്. വിൽപ്പനയ്ക്കായി ‘പേപ്പർ മാഫിയ’ എന്ന പേരിൽ ഒരു ടെലിഗ്രാം ചാനൽ സൃഷ്ടിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഓരോ വ്യാജ നീറ്റ് […]
