കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് എതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടും ഹനീഷ് എത്തിയില്ല. തന്ത്രങ്ങൾ കോടതിയോട് വേണ്ടെന്ന് ജസ്റ്റിസ് എ ബധറുദ്ധീൻ പറഞ്ഞു. നേരിട്ട് ഹാജരാകാത്തതിനാണ് വിമർശനം. തിങ്കളാഴ്ച ഹാജരായില്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു. ബഡ്ജറ്റിന്റെ തിരക്കിൽ എന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. തിങ്കളാഴ്ച ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു. […]
