ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് വിരാട് കോഹ്ലി. ടെസ്റ്റിൽ കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞത് ക്രിക്കറ്റ് ലോകത്തെ വലിയ വാർത്തയായിരുന്നു. താൻ എന്തുകൊണ്ടാണ് ക്യാപ്റ്റൻസി ഉപേക്ഷിച്ചതെന്നും ആ സമയത്ത് അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും കോഹ്‌ലി ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. 2022 ജനുവരിയിലാണ് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിക്കൊണ്ട് വിരാട് കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. അതിന് തൊട്ടുമുൻപ് ടി20 നായകസ്ഥാനം ഒഴിയുകയും ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് താരത്തെ മാറ്റുകയും […]
