‘അമ്മ’യിലെ പ്രശ്‌നങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷമായ സമിതി രൂപവത്കരിക്കണമെന്ന് നടി മാലാ പാർവതി. സംഘടനയിൽ നടക്കുന്നത് ഗുരുതരമായ പ്രശ്നങ്ങളാണെന്നും അടുത്ത ദിവസങ്ങളിൽ വലിയ ആരോപണങ്ങളുള്ള കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തുവരുമെന്നും അവർ പറഞ്ഞു. ‘ജിഹാദി എന്ന് വിളിച്ചതിനും വർഗീയവത്കരണം നടത്തിയതിനും കൃത്യമായ തെളിവുണ്ട്. അതുകൊണ്ടാണ് ഞാൻ അൻസിബയോടൊപ്പം നിൽക്കുന്നു എന്ന് ഉറപ്പുപറഞ്ഞത്. രാജീവ് കുടപ്പനക്കുന്നും മകനും ഭീഷണിക്കോ പ്രേരണയ്‌ക്കോ വഴങ്ങി അൻസിബ പറഞ്ഞിട്ടാണ് നോമ്പെടുത്തത് എന്ന് പറഞ്ഞിരുന്നെങ്കിൽ അവസ്ഥ വളരേ മോശമായിപ്പോയേനെ’ മാല പാർവതി പറഞ്ഞു. ‘എല്ലാവരേയും പിരിച്ചുവിടണമെന്നത് ഞാൻ […]
