കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ജൂണ്‍ 3ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സിദ്ധരാമയ്യയുടെ പിന്‍ഗാമിയായി സിഎല്‍പിയില്‍ ഡി കെ ശിവകുമാറിന്റെ പേര് ഉയരും. ഇന്ന് വൈകിട്ടാണ് കര്‍ണാടക സിഎല്‍പി യോഗം ചേരുന്നത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്താനിരിക്കെ മന്ത്രിസഭയിലെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ചില നേതാക്കള്‍ ഡല്‍ഹിയില്‍ തമ്പടിച്ചിട്ടുണ്ട്. വൈകിട്ട് നാലിന് വിധാന്‍ സൗധയിലെ കോണ്‍ഫറന്‍സ് ഹാളിലാണു ഡികെയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗം. […]
