തന്റെ മണ്ഡലത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി സ്പിൽവേയിൽ അറിയിക്കാതെ സന്ദർശനം നടത്തിയപ്പോഴായിരുന്നു വിമർശനം. ഇതേക്കുറിച്ച് നിയമസഭ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടുമെന്നും ആദ്യമായി എംഎൽഎ ആയ ഒരാൾ മറ്റൊരു എംഎൽഎയ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ജി. സുധാകരൻ തുറന്നടിച്ചു. റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലിനെ പരാമർശിച്ചും […]
