തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കിഴക്കേകോട്ട തകരപ്പറമ്പ് ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ വൈദ്യപരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 25 ആയി. അതേസമയം, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളുടെ […]
