ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ രേവതി ഗ്രാമത്തിൽ ഒരു മാവിന്റെ തണലിൽ നൂറുകണക്കിന് തൊഴിലാളികൾ ഏപ്രിൽ മാസത്തിൽ ഒത്തുകൂടിയിരുന്നു. അവരുടെ കൈകളിൽ വസ്ത്രങ്ങൾ നിറച്ച ബാഗുകൾ, ഇരുമ്പ് പെട്ടികൾ, കിടക്കച്ചുരുളുകൾ. അവർ ഒരു തീർത്ഥയാത്രയ്ക്ക് പോകുന്നവരായിരുന്നില്ല; ജീവിതം രക്ഷിക്കാനുള്ള യാത്രയ്ക്കാണ് പുറപ്പെട്ടത്. അവരിൽ ഒരാളായിരുന്നു 38 വയസ്സുള്ള രാമാവതാർ മാഞ്ചി. പതിനഞ്ച് വർഷമായി ജൂൺ മൂന്നാം വാരത്തിലാണ് അദ്ദേഹം ലുധിയാനയിലേക്കും ഡൽഹിയിലേക്കും ജോലി തേടി പോകാറുണ്ടായിരുന്നത്. എന്നാൽ ഈ വർഷം അദ്ദേഹം ഏപ്രിലിൽ തന്നെ ഗ്രാമം […]
