പരീക്ഷാ ക്രമക്കേടിലും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും തലസ്ഥാനത്ത് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) പ്രതിഷേധം. ജന്തര്‍ മന്തറില്‍ നടത്തിയ രണ്ടാം പ്രതിഷേധത്തില്‍ ആദ്യ പ്രതിഷേധത്തിനേക്കാള്‍ വന്‍ ജനപങ്കാളിത്തം. വിദ്യാര്‍ഥികളും പിന്തുണയ്ക്കുന്നവരുമായി എത്തിയ നൂറുകണക്കിനുപേര്‍ പ്ലേറ്റും സ്പൂണും കൈയില്‍ കരുതിയാണ് ജന്തര്‍ മന്തറിലെത്തിയത്. ‘ഗോ പ്രധാന്‍ ഗോ’ എന്ന് മുദ്രാവാക്യവും സിജെപി ഉയര്‍ത്തി. ‘ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം’ എന്ന പോസ്റ്ററുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ‘ഗോ പ്രധാന്‍ ഗോ’ എന്ന് ആക്രോശിച്ചുകൊണ്ട് സ്റ്റീല്‍ […]
