ഐ.പി.എൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും മുൻ നായകൻ എം.എസ്. ധോണിയുടെ അസാന്നിധ്യവും കടുത്ത ചർച്ചയാകുന്നതിനിടയിൽ, സി.എസ്.കെ മാനേജ്‌മെന്റിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ് രംഗത്ത്. ധോണിയുടെ പരിക്ക് സംബന്ധിച്ച ദുരൂഹതകളും ഋതുരാജ് ഗെയ്ക്‌വാദിന്റെ ക്യാപ്റ്റൻസിക്ക് പിന്നിലെ സത്യങ്ങളും തുറന്നുപറഞ്ഞ ബദരീനാഥിന്റെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഈ സീസണിൽ കൈവിരലിനേറ്റ പരിക്ക് എന്നിവ കാരണം ധോണി ഒരു മത്സരം പോലും കളിച്ചിട്ടില്ല. എന്നാൽ […]
